മുംബൈ: ഗിയർ ലിവറിന് പകരം മുളവടി വെച്ച് സ്കൂൾ ബസോടിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. സ്കൂൾ ബസ് ഡ്രൈവറായ ര ാജ് കുമാറാണ് മുംബൈയിൽ അറസ്റ്റിലായത്. ഖാർ വെസ്റ്റിലാണ് സംഭവം. ഗിയർ ലിവറിെൻറ സ്ഥാനത്ത് മുളവടിയുമായി സഞ്ചരിച്ച സ്കൂൾ ബസിനെ കാറിൽ സഞ്ചരിച്ച ഒരാൾ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
തുടർന്ന് പൊലീസെത്തി സ്കൂൾ ഡ്രൈവർക്കെതിരെ െഎ.പി.സി സെക്ഷൻ 279, 336 വകുപ്പുകൾ ചുമത്തി കേസെടുത്തു. തകരാറിലായ ഗിയർ ലിവർ ശരിയാക്കാനുള്ള സമയം ലഭിച്ചില്ലെന്നും അതിനാലാണ് മുളവടി കൂട്ടിക്കെട്ടി വണ്ടിയോടിച്ചതെന്നുമാണ് ഡ്രൈവർ നൽകുന്ന വിശദീകരണം.
ഡ്രൈവർ ഇത്തരത്തിൽ വണ്ടിയോടിച്ചതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു സ്കൂൾ അധികൃതരുടെ പ്രതികരണം. സംഭവം ഞെട്ടിക്കുന്നതാണെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.