ലൈംഗികത്തൊഴിലാളിയെ ബലാത്സംഗം ചെയ്തു; പൊലീസുകാരനെതിരെ കേസ്

മുംബൈ: ലൈംഗികത്തൊഴിലാളിയെ ബലാത്സംഗം ചെയ്തതിന് പൊലീസുകാരനെതിരെ കേസെടുത്തു. മുംബൈയിലെ എം.എച്ച്.ബി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ രാജ് രത്തൻ കാലെക്കെതിരെയാണ് കേസ്.

ആഗസ്റ്റ് 10നായിരുന്നു കേസിനാസ്പദമായ സംഭവം. പെൺവാണിഭ സംഘത്തെ കുറിച്ച് അന്വേഷിക്കാനായി പൊലീസ് ഒരു ലോഡ്ജിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ, പൊലീസിന് തെളിവൊന്നും ലഭിച്ചില്ല. ലോഡ്ജിലുണ്ടായിരുന്ന ലൈംഗികത്തൊഴിലാളിയെ ചോദ്യംചെയ്യാനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ചോദ്യംചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചു. വീട്ടിൽ കൊണ്ടുവിടാമെന്ന് വിശ്വസിപ്പിച്ച് കോൺസ്റ്റബിൾ രാജ് രത്തൻ കാലെ ഇവരെയും കൂട്ടി ഒരു ഹോട്ടലിലേക്ക് പോയി. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച ശേഷം മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

പൊലീസുകാരനെതിരെ അന്വേഷണം നടക്കുകയാണെന്ന് അസി. കമീഷണർ പറഞ്ഞു. 

Tags:    
News Summary - Mumbai: Police constable allegedly rapes sex worker after failed raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.