24 ലക്ഷം രൂപയുടെ വ്യാജ നോട്ടുകളുമായി വിമാനയാത്രക്കാരൻ മുംബൈയിൽ അറസ്​റ്റിൽ

മുംബൈ: 24 ലക്ഷം രൂപയോളം വില വരുന്ന 2000 രൂപയുടെ വ്യാജ കറൻസികളുമായി ഒരാൾ മുംബൈ വിമാനത്താവളത്തിൽ അറസ്​റ്റിലായി. ദു ബൈയിൽ നിന്ന്​ വന്ന ജാവേദ്​ ഷെയ്​ഖ്(36)​ എന്ന യാത്രക്കാരനാണ്​ പൊലീസിൻെറ പിടിയിലായത്​. ഇയാൾ കൽവ സ്വദേശിയാണ്​.

ഒൻപത് സുരക്ഷാ സവിശേഷതകളിൽ ഏഴെണ്ണവും ഉൾക്കൊള്ളുന്ന നോട്ടുകളാണ്​ പിടിച്ചെടുത്തത്​. പാകിസ്​താനിൽ പ്രിൻറ്​ ച െയ്​ത നോട്ടുകളാണിതെന്ന്​ ജാവേദ്​ ഷെയ്​ഖ്​ വെളിപ്പെടുത്തി. സാധാരണക്കാരന്​ ഒറ്റനോട്ടത്തിൽ വ്യാജമാണെന്ന്​ തിരിച്ചറിയാത്ത വിധത്തിലായിരുന്നു നോട്ടിൻെറ പ്രിൻറിങ്​. സുരക്ഷാ പരിശോധനക്ക്​ ശേഷം വിമാനത്താവളത്തിന്​ പുറത്ത്​ ബസ്​ കാത്തു നിൽക്കുമ്പോഴാണ്​ ഷെയ്​ഖ്​ പൊലീസിൻെറ പിടിയിലാവുന്നത്​.

ജാവേദ്​ ഷെയ്​ഖ്​ ബാഗിനകത്ത്​ ഒളിപ്പിച്ച​ുവെച്ച ​േനാട്ടുകളാണ്​ പിടിച്ചെടുത്തത്​​. ഇത്​ സ്​കാനിങ്​ യ​ന്ത്രത്തിൽ പതിഞ്ഞിരുന്നില്ല. ബാഗിൻെറ പുറം ഭാഗത്തിനും ഉള്ളിലായി തുന്നിച്ചേർത്ത​ ലൈനറിനും ഇടയിലായി വിതറിയിട്ട നിലയിലായിരുന്നു നോട്ടുകെട്ടുകൾ.

താൻ അഞ്ച്​ ദിവസംമുമ്പാണ്​ ദുബൈയിൽ എത്തിയതെന്ന്​​ ജാവേദ്​ ഷെയ്​ഖ്​ ചോദ്യം ചെയ്യലിൽ പറഞ്ഞു. എന്നാൽ ഇക്കാര്യം ​വിശ്വാസത്തിലെടുത്തിട്ടില്ലെന്ന്​ ജോയിൻറ്​ പൊലീസ്​ കമീഷണർ(ക്രൈം) സന്തോഷ്​ റാസ്തൊഗി പറഞ്ഞു.

Tags:    
News Summary - mumbai police caught flyer with pakistan made notes -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.