നടപ്പാലം തകർന്നതി​െൻറ കാരണം ഉടൻ കണ്ടെത്തണം- ഫട്​നാവിസ്​

മുംബൈ: ഛത്രപതി ശിവജി റെയിൽവേ സ്​റ്റേഷനിലെ നടപ്പാലം തകർന്നതി​​െൻറ ഉത്തരവാദികളെ ഇന്ന്​ വൈകുന്നേരത്തിനുള്ളിൽ കണ്ടെത്തണമെന്ന്​ മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവി​സി​​െൻറ അന്ത്യശാസനം. പ്രാഥമികാന്വേഷണം നടത്തി നടപ്പാലം തകർന്നതിനെ കുറിച്ചുള്ള ആദ്യ റിപ്പോർട്ട്​ സമർപ്പിക്കാനാണ്​ ഫട്​നാവിസി​​െൻറ നിർദേശം.

അതേസമയം, നടപ്പാലം തകർന്നതിൽ ബൃഹാൻ മുംബൈ കോർപ്പറേഷനെ കുറ്റപ്പെടുത്തി റെയിൽവേ രംഗത്തെത്തി. ശിവസേനയാണ്​ ബൃഹാൻ മുംബൈ കോർപ്പറേഷൻ ഭരിക്കുന്നത്​. ആരോപണങ്ങൾ ശിവസേന നിഷേധിച്ചു.

കഴിഞ്ഞ ദിവസമാണ്​ ഛത്രപതി ശിവജി റെയിൽവേ സ്​റ്റേഷനിലെ നടപ്പാലം തകർന്ന്​ വീണത്​. സംഭവത്തിൽ ആറ്​ പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - Mumbai Bridge Collapse-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.