Posted On
date_range Updated On
date_range മുംബൈ ബോട്ടപകടം: ലൈഫ് ജാക്കറ്റുകൾ ഉണ്ടായിരുന്നില്ലെന്ന് രക്ഷപ്പെട്ടവർ
മുംബൈ: 13 പേർ മരിച്ച മുംബൈ ബോട്ടപകടത്തിൽ യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ നൽകിയിരുന്നില്ലെന്ന് വെളിപ്പെടുത്തി രക്ഷപ്പെട്ടവർ. ബുധനാഴ്ചയാണ് മുംബൈ തീരത്ത് ബോട്ടപകടം നടന്നത്. സുരക്ഷ വീഴ്ച സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി അധികൃതർ അറിയിച്ചു.
നാവികസേനയുടെ സ്പീഡ് ബോട്ടുമായി കൂട്ടിയിടിച്ച സ്വകാര്യ ബോട്ടിൽ 114 യാത്രക്കാരാണുണ്ടായിരുന്നത്. അപകടത്തിൽ 13 പേർ മരിച്ചിരുന്നു. അതിനിടെ, രക്ഷപ്പെട്ട മുംബൈ സകിനാക സ്വദേശി നാഥറാം ചൗധരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാവികസേനയുടെ സ്പീഡ് ബോട്ടിന്റെ ഡ്രൈവർക്കെതിരെ പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തു.
ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് എലിഫന്റ് ദ്വീപിലേക്ക് പോവുകയായിരുന്ന ബോട്ട് നേവിയുടെ സ്പീഡ് ബോട്ടുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് മറിയുകയായിരുന്നു. 13 പേർ മരിക്കുകയും 101 പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.