ഭക്തർക്ക് പ്രതിദിനം രണ്ടുലക്ഷം ഭക്ഷണപ്പൊതി; തിരുമലയിൽ അത്യാധുനിക അടുക്കള നിർമിക്കുമെന്ന് മുകേഷ് അംബാനി

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുമലയിൽ റിലയൻസ് ഇൻഡസ്ട്രീസ് അത്യാധുനിക അടുക്കള നിർമിക്കുമെന്ന് പ്രഖ്യാപിച്ച് മുകേഷ് അംബാനി. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെയും (ടി.ടി.ഡി) സംസ്ഥാന സർക്കാറിന്റെയും സഹകരണത്തോടെയാണ് അടുക്കള നിർമിക്കുക.

 

പ്രതിദിനം രണ്ടുലക്ഷം പോഷകസമൃദ്ധമായ ഭക്ഷണപ്പൊതികൾ നൽകും. എല്ലാ ടി.ടി.ഡി ക്ഷേത്രങ്ങളിലേക്കും അന്നസേവ പാരമ്പര്യം വ്യാപിക്കുക എന്ന തെലങ്കാന മുഖ്യമന്ത്രിയുടെ വീക്ഷണത്തിൽ പങ്കാളികളാകാൻ സാധിച്ചതിൽ സ​ന്തോഷമുണ്ടെന്നും കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. ഞായറാഴ്ചയാണ് അംബാനി തിരുമലയിൽ എത്തിയത്. പിന്നീട് ഗുരുവായൂരിലും ദർശനം നടത്തി. ഗുരുവായൂരിൽ അംബാനി അഞ്ചുകോടി രൂപയാണ് സംഭാവന നൽകിയത്.



Tags:    
News Summary - Mukesh Ambani announces modern kitchen at Tirumala to serve 2 lakh meals daily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.