ഹൈദരാബാദ് ഐ.ഐ.ടിയിൽ വിദ്യാർഥി മരിച്ചനിലയിൽ

ഹൈദരാബാദ്: ​ഐ.ഐ.ടിയിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെയാണ് വിദ്യാർഥി മരിച്ചുവെന്ന വിവരം പൊലീസിന് ലഭിച്ചത്.

ഐ.ഐ.ടിയിലെ ഹോസ്റ്റലിലാണ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുർനൂൽ ജില്ലയിൽ നിന്നുള്ളയാളാണ് മരിച്ചതെന്ന് പൊലീസ് ഇൻസ്‍പെക്ടറ ശ്രീനിവാസ റെഡ്ഡി അറിയിച്ചു.

പോസ്റ്റ്മാർട്ടത്തിനായി മൃതശരീരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - M.Tech student found dead at IIT Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.