ഡൽഹി യൂണിവേഴ്സിറ്റി ആർട്ട്സ് ഫാക്കൽറ്റിക്ക് മുന്നിൽ എം.എസ്.എഫ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മരണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് എം.എസ്.എഫ്

ന്യൂഡൽഹി : രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന വിദ്യാർഥികളുടെ ദുരൂഹ മരണങ്ങളിൽ നിഷ്പക്ഷമായ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് എം.എസ്.എഫ് ഡൽഹി യൂണിവേഴ്സിറ്റി കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബോംബെ ഐ.ഐ.ടി യിലെ ദളിത് വിദ്യാർത്ഥി ദർശൻ സോളങ്കിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എം.എസ്.എഫ് ഡൽഹി സംസ്ഥാന വൈസ് പ്രസിഡന്റ് അഫ്സൽ യൂസഫ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. അക്കാദമിക് രംഗത്ത് നിലനിൽക്കുന്ന ഫ്യൂഡൽ മനോഭാവമാണ് കാമ്പസുകളിൽ വിദ്യാർഥികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. നജം പാലേരി അധ്യക്ഷത വഹിച്ചു. സിനാൻ മുസ്തഫ,സഹദ് പി.കെ, നെസീഫ് മുസ്തഫ,നശ മുനീർ,സാഹിൽ നാദാപുരം എന്നിവർ സംസാരിച്ചു.

Tags:    
News Summary - MSF Delhi University Committee protest group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-02 01:42 GMT