ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ പാളം തെറ്റിയെന്ന മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി. ലൈവ് മിൻറിൻെറ ഓൺലൈൻ പോർട്ടലിൽ വന്ന റിപ്പോർട്ട് പങ്കുവെച്ചാണ് രാഹുൽ ആരോപണം ഉയർത്തുന്നത്. ഉടൻ തന്നെ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'മിസ്റ്റർ പ്രധാനമന്ത്രി', ഇന്ത്യൻ സമ്പദ്വ്യവസ്ഥ പാളം തെറ്റിയിരിക്കുകയാണ്. ടണലിന് അവസാനം ഒരു വെളിച്ചവുമില്ല. വെളിച്ചമുണ്ടെന്ന് ധനമന്ത്രി നിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്നെ വിശ്വസിക്കു, സാമ്പത്തിക പ്രതിസന്ധിയാണ് വരുന്നത് -രാഹുൽ ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തെ എട്ട് കോടി വ്യവസായങ്ങളുടെ വളർച്ചാ നിരക്കിൽ 0.2 ശതമാനത്തിൻെറ കുറവുണ്ടായെന്ന കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുൽ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.