മാവോയിസ്​റ്റുകൾ കൊല്ലേണ്ടത്​ രാഷ്​ട്രീയ നേതാക്കളെയെന്ന്​ പപ്പു യാദവ്​

പട്ന: ജവാൻമാർക്ക് ​പകരം മാവോയിസ്​റ്റുകൾ രാഷ്​ട്രീയ നേതാക്കളെയാണ് ​കൊല്ലേണ്ടതെന്ന് ​ജൻ അധികാർ പാർട്ടി എം.പിയും രാഷ്​ട്രീയ ജനതാ ദളി​െൻറ പുറത്താക്കപ്പെട്ട നേതാവുമായ പപ്പു യാദവ്​. കഴിഞ്ഞ ദിവസം ഹാജിപൂർ ടൗണിൽവെച്ചായിരുന്നു അദ്ദേഹത്തി​​െൻറ വിവാദ പ്രസ്​താവന. 

രാഷ്ട്രീയക്കാർ രാജ്യത്തെ കൊള്ളയടിക്കുകയാണ്​ ചെയ്യുന്നത്​. നോട്ട്​ നിരോധനത്തിന് ​ശേഷം അഴിമതിയും ഭീകരവാദവും മാവോയിസ്​റ്റ്​ പ്രശ്​നവും ഇല്ലാതാവുമെന്നാണ് ​പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നത്​. എന്നാൽ ഇതിന്​ ശേഷവും എന്തുകൊണ്ടാണ് മാവോയിസ്​റ്റ്​​ ആക്രമണങ്ങൾ തുടരുന്നതെന്നും പപ്പു യാദവ്​ ചോദിച്ചു. 
 
ഏപ്രിൽ 24ന് ​ഛത്തീസ്​ഗഡിലെ സുക്മയിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ 24 സൈനികർ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്ത്​ 2012 മുതൽ നടന്നിട്ടുള്ള മാവോയിസ്​റ്റ്​ ആക്രമണങ്ങളിൽ ഏകദേശം 283 സുരക്ഷാ സൈനികരാണ്​ മരിച്ചത്​. 

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതി​​െൻറ പേരിൽ 2015മെയിലാണ്​ ആർ.ജെ.ഡിയിൽ നിന്ന്​ പപ്പുയാദവിനെ ആറ്​ വർഷത്തേക്ക് പുറത്താക്കിയത്​. 


 

Tags:    
News Summary - MP Pappu Yadav has an advice for Maoists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.