ബാബരി വിധി: വഖഫ്​ ബോർഡിന്​ അഞ്ച്​ ഏക്കർ ഭൂമി 25 കി.മീ അകലെ

ന്യൂഡൽഹി: സുന്നി സെൻട്രൽ വഖഫ്​ ബോർഡിന്​ അഞ്ച്​ ഏക്കർ ഭൂമി അയോധ്യയിൽനിന്ന്​ 25 കി.മീ അകലെ. മൂന്ന്​ സ്​ഥലങ്ങളിൽ നിന്ന്​ അയോധ്യ ജില്ലയിലെ ധാനിപൂർ വില്ലേജിലെ​ സൊഹ്​വാൽ തെഹ്​സിലിലെ ഭൂമിക്കാണ്​ ഉത്തർപ്രദേശ്​ മന്ത്രിസഭ അം ഗീകാരം നൽകിയത്​.

ജില്ലാ ആസ്​ഥാനമായ ഫൈസാബാദിൽനിന്ന്​ 18 കി. മീ അകലെയാണ്​ ഭൂമി. ‘പഞ്ചകോശി പരികര്‍മ’ എന്നറിയപ്പെടുന്ന അയോധ്യയുടെ ചുറ്റുമുള്ള 15 കിലോ മീറ്ററിന്​ പുറത്ത്​ മാത്രമെ മുസ്​ലിങ്ങൾക്ക്​ അഞ്ച്​ ഏക്കർ ഭൂമി അനുവദിക്കാവൂ എന്ന്​ സംഘ്​പരിവാർ ആവശ്യ​മുന്നയിച്ചിരുന്നു. സാമുദായിക സൗഹാർദവും ക്രമസമാധാനവും സംരക്ഷിക്കാൻ മികച്ച സ്​ഥലമാണിതെന്ന്​ ഉത്തർപ്രദേശ്​ സർക്കാറി​​​െൻറ വക്താവും മന്ത്രിയുമായ ശ്രീകാന്ത്​ ശർമ പറഞ്ഞു.

24ന്​ ചേരുന്ന യു.പി സുന്നി സെൻട്രൽ വഖഫ്​ ബോർഡ്​ യോഗത്തിൽ ഇത്​സംബന്ധിച്ച തീരുമാനമെടുക്കുമെന്ന്​ വഖഫ്​ ബോർഡ്​ വക്താവ്​ അറിയിച്ചു. ആൾ ഇന്ത്യ മുസ്​ലിം പേഴ്​സണൽ ലോ ബോർഡും ജംഈയത്തുൽ ഉലമ ഹിന്ദും ഭൂമി നരസിക്കണമെന്ന്​ അഭിപ്രായപ്പെട്ടിരുന്നു.

Tags:    
News Summary - Mosque Land 25 km From Ayodhya Ram Temple Complex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.