മൂന്ന്​ പി.സി.സി അധ്യക്ഷൻമാർ കൂടി രാജി വെച്ചു

ന്യൂഡൽഹി: തെരഞ്ഞെടുപ്പു തോൽവിയെ തുടർന്ന്​ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്മാറ്റം പ്രഖ്യാപിച്ചു നിൽക്കുന ്ന കോൺഗ്രസിൽ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ​ഏറ്റെടുത്ത്​ മൂന്ന്​ പി.സി.സി അധ്യക്ഷന്മാർ കൂടി രാജിവെച്ചു. ഇതോടെ രാജി സന്നദ്ധത നേതൃത്വത്തെ അറിയിച്ച പി.സി.സി പ്രസിഡൻറുമാർ ആറായി.

പഞ്ചാബിൽ കോൺഗ്രസ്​ നല്ല പ്രകടനമാണ്​ കാഴ്​ചവെച്ചതെങ്കിലും ഗുർദാസ്​പൂരിൽ തോറ്റതി​​​െൻറ ഉത്തരവാദിത്തമേറ്റ്​ പി.സി.സി പ്രസിഡൻറ്​ സുനിൽ ഝാക്കർ രാജി വെച്ചു. അജിത്​ റോയ്​ (ഝാർഖണ്​ഡ്​), രിപുൻ ബോറ (അസം) എന്നിവരാണ്​ മറ്റുള്ളവർ.

മഹാരാഷ്​ട്ര പി.സി.സി പ്രസിഡൻറ്​ അശോക്​ ​ചവാൻ, രാജ്​ബബ്ബാർ (യു.പി), നിരഞ്​ജൻ പട്നായിക്​ (ഒഡിഷ) എന്നിവർ കഴിഞ്ഞ ദിവസം രാജിക്കത്ത്​ കൈമാറി. രാഹുൽ ഗാന്ധി തോറ്റ അമേത്തിയുടെ ജില്ലാ പ്രസിഡൻറ്​ യോഗേന്ദ്ര മിശ്രയും രാജി വെച്ചിട്ടുണ്ട്​.

Tags:    
News Summary - More Congress PCC Chief Resigns -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.