Posted On
date_range Updated On
date_range മകനെ ക്രൂരമർദനത്തിനിരയാക്കിയ പിതാവ് അറസ്റ്റിൽ VIDEO
ബംഗളൂരു: മകനെ അതിക്രൂരമായി മർദിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കെേങ്കരിയിലാണ് സംഭവം. നുണപറഞ്ഞുവെന്നതിെൻറ പേരിൽ മകനെ വീട്ടിലെ മുറിയിലിട്ട് ബെൽറ്റ് ഉൗരിയടിക്കുകയും പലതവണ ചവിട്ടുകയും എടുത്തെറിയുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് സ്വകാര്യചാനൽ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. ദൃശ്യം ശ്രദ്ധയിൽ പെട്ട ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതി പ്രകാരം പിതാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
മകൻ കള്ളം പറഞ്ഞതിനാണ് മർദിച്ചതെന്ന് പിതാവ് പൊലീസിനെ അറിയിച്ചു. സംഭവം മാതാവ് മൊബൈൽഫോണിലെ വിഡിയോയിൽ പകർത്തുകയായിരുന്നു. മെബൈൽ നന്നാക്കുന്നതിനായി കൊടുത്ത കടയിൽ നിന്നാണ് കുട്ടിയെ മർദിക്കുന്ന ദൃശ്യം പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.