തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ ആഴ്ച പിൻവാങ്ങുമെന്നറിയിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ, മധ്യ ഇന്ത്യയുടെ കൂടുതൽ ഭാഗങ്ങളിൽ നിന്ന് അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ കുറേ വർഷങ്ങളായി രാജ്യത്ത് ഒക്ടോബർ വരെ മൺസൂൺ നീണ്ടു നിൽക്കുന്ന സാഹചര്യമാണുള്ളത്. അതിനിടെ, അടുത്ത അഞ്ച് ദിവസത്തേക്ക് തമിഴ്‌നാട്ടിലും കർണാടകയിലും റായലസീമയിലും കനത്ത മഴ തുടരാൻ സാധ്യതയുണ്ട്.

ഒക്ടോബറിലെ ആദ്യ 10 ദിവസങ്ങളിൽ ഡൽഹിയിൽ 625 ശതമാനം, ഹരിയാനയിൽ 577 ശതമാനം, ഉത്തരാഖണ്ഡിൽ 538 ശതമാനം, ഉത്തർപ്രദേശിൽ 698 ശതമാനം എന്നിങ്ങനെ അധിക മഴയാണ് ലഭിച്ചത്. 

Tags:    
News Summary - Monsoon withdrawal from parts of northwest, central India in next two days: IMD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.