കുരങ്ങുപനി: മുംബൈയിൽ ഐസൊലേഷൻ വാർഡൊരുക്കി

മുംബൈ: വിവിധ രാജ്യങ്ങളിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി മുംബൈയിൽ ഐസൊലേഷൻ വാർഡ് സജ്ജമാക്കി. കസ്തൂർബ ആശുപത്രിയിലാണ് 28 കിടക്കകളുള്ള വാർഡൊരുക്കിയത്.

വിദേശത്തുനിന്ന് വരുന്ന യാത്രക്കാരെ വിമാനത്താവളത്തിൽ പരിശോധിക്കുന്നുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിക്കുകയോ സംശയിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് മുനിസിപ്പൽ കോർപറേഷൻ അധികൃതർ അറിയിച്ചു.

കുരങ്ങുപനി ലക്ഷണമുള്ളവരെ കസ്തൂർബ ആശുപത്രിയിലേക്ക് റഫർ ചെയ്യാൻ മുംബൈയിലെ ആശുപത്രികൾക്കും അധികൃതർ നി​ർദേശം നൽകിയിട്ടുണ്ട്. സാമ്പിളുകൾ പുണെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടി​ൽ പരിശോധനക്കയക്കും.

Tags:    
News Summary - Monkey pox: Isolation ward set up in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.