മൈതാനത്തെ പോലെ ധീരമായ തീരുമാനങ്ങളെടുക്കു ഇംറാൻ ഖാനോട്​ അസറുദ്ദീൻ

ന്യൂഡൽഹി: പാകിസ്​താൻ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ പി.​ടി.​െഎ നേതാവ്​ ഇംറാൻ ഖാന്​ ആശംസകളുമായി ക്രിക്കറ്റ്​ താരവും കോൺഗ്രസ്​ നേതാവുമായ അസറുദ്ദീൻ. പാകിസ്​താൻ ക്രിക്കറ്റ്​ ടീമിനായി മൈതാനത്ത്​ എടുത്ത പോലെ ധീരമായ തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിന്​ കഴിയ​െട്ട എന്ന്​ അസറുദ്ദീൻ ആശംസിച്ചു.

പാകിസ്​താൻ ക്രിക്കറ്റ്​ ടീമിനായി ഇംറാൻ എടുത്ത തീരുമാനങ്ങൾ പോസിറ്റീവും ധീരവുമായിരുന്നെന്ന്​ അസ​റുദ്ദീൻ പറഞ്ഞു. അങ്ങനെയുള്ള ഒരാൾക്ക്​ പാകിസ്​താനെ നയിക്കാനുള്ള അർഹതയുണ്ട്​. എന്തുസംഭവിക്കുമെന്ന്​ കാത്തിരുന്ന്​ കാണാം. ക്രിക്കറ്റ്​ ടീമിനെ നയിക്കുന്നതും രാജ്യത്തെ നയിക്കുന്നതും തീർത്തും വ്യത്യസ്​തമാണെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം വ്യക്​തമാക്കി.

ഇന്ത്യയും പാകിസ്​താനും തമ്മിൽ ഇപ്പോൾ ചില പ്രശ്​നങ്ങൾ നിലനിൽക്കുന്നുണ്ട്​. അത്​ അവസാനിച്ചെങ്കിൽ മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച സാധ്യമാകു എന്നും അസറുദ്ദീൻ പറഞ്ഞു. 
 

Tags:    
News Summary - Mohammad Azharuddin on Imran Khan: He has to take bold decisions for Pakistan-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.