മോദിയുടെ വിദ്വേഷ പ്രസംഗം: സുപ്രീംകോടതിയില്‍ ഉന്നയിക്കാന്‍ സി.പി.എം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ സി.പി.എം. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരായ കേസ് ചൊവ്വാഴ്ച പരിഗണിക്കുമ്പോള്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് ബൃന്ദ കാരാട്ടിന്റെ അഭിഭാഷകന്‍ വിഷയം കോടതിയില്‍ ഉന്നയിക്കും.

രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി നടത്തിയ മുസ്ലിം വിദ്വേഷ പരാമർശത്തിൽ വ്യാപക പരാതി ഉയർന്നിട്ടും നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറായിട്ടില്ല. മോദിക്കെതിരായ പരാതികളിൽ ഡൽഹി പൊലീസും കേസെടുത്തിട്ടില്ല. കോൺഗ്രസ്, സി.പി.എം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളെല്ലാം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. ആര് വിദ്വേഷ പ്രസംഗം നടത്തിയാലും കടുത്ത നടപടി വേണമെന്ന് സുപ്രീംകോടതി നേരത്തെ നിർദേശം നൽകിയിരുന്നു.

മോദിക്കെതിരെ കേസെടുക്കാത്തത് സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണെന്നാണ് ഹരജിക്കാരുടെ വാദം. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ചില്‍ രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഹരജികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - Modi's hate speech: CPM to raise in Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.