2024ൽ മോദി വീണ്ടും പ്രധാനമന്ത്രിയാവുമെന്ന സന്ദേശമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്ന് അമിത് ഷാ

ഗാന്ധിനഗർ: 2024ൽ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാവുമെന്ന സന്ദേശമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുജറാത്തിനേയും നരേന്ദ്രമോദിയേയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്ക് ഗുജറാത്തിലെ ജനങ്ങൾ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിനഗറിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

'ഈ തെരഞ്ഞെടുപ്പ് ഫലം ഗുജറാത്തിന് മാത്രം പ്രധാനപ്പെട്ടതല്ല. 2024ൽ തെരഞ്ഞെടുപ്പ് നടക്കും, നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ രാജ്യം മുഴുവൻ തയ്യാറാണ്.' -അമിത് ഷാ പറഞ്ഞു. ഗുജറാത്തിലെ ജനങ്ങൾ ജാതീയതയുടെ വിഷം അവസാനിപ്പിക്കാൻ പ്രവർത്തിക്കുകയും പൊള്ളയായതും വ്യാജവുമായ വാഗ്ദാനങ്ങൾ നൽകുന്നവരെ തള്ളിക്കളഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തന്നെ മറുപടി നൽകിയതിനാൽ സംസ്ഥാനത്ത് ബി.ജെ.പി നടത്തിയ വികസന പ്രവൃത്തികളെക്കുറിച്ച് വിശദീകരിക്കണ്ട ആവശ്യമില്ലെന്ന് പറഞ്ഞ ഷാ, സ്വാതന്ത്ര്യാനന്തരം ജനിച്ചവർക്ക് രാജ്യത്തിന് വേണ്ടി മരിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും രാജ്യത്തിന് വേണ്ടി ജീവിക്കുന്നത് തടയാൻ ആർക്കും സാധിക്കില്ലെന്നും അഭിപ്രായപ്പെട്ടു. 

Tags:    
News Summary - Modi will be re-elected PM in 2024: Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.