BSNL Director Vivek Banzal
ലഖ്നോ: ബി.എസ്.എൻ.എൽ ഡയറക്ടർ വിവേക് ബൻസാലിന്‍റെ പ്രയാഗ് രാജ് സന്ദർശനം വിവാദമായതോടെ റദ്ദാക്കൽ നടപടിയിലേക്ക്.
ബൻസാലിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉത്തരവിട്ടു.
ഫെബ്രുവരി 25,26 തീയതികളിലായി നിശ്ചയിച്ചിരുന്ന പ്രയാഗ് രാജ് സന്ദർശനത്തിന് രണ്ട് ദിവസങ്ങളിലായി അമ്പത് ജീവനക്കാരെ 21 ജോലികൾ നിർവഹിക്കുന്നതിന് നിയോഗിച്ചിരുന്നു. ബി.എസ്.എൻ.എലിലെ ഡെപ്യൂട്ടി ജനറൽ മാനേജർ പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം, 50 ജീവനക്കാർക്ക് സംഗമ സ്നാനം, ബോട്ട് സവാരി, ക്ഷേത്ര സന്ദർശനങ്ങൾ എന്നിവ ക്രമീകരിക്കുന്നത് മുതൽ വിവേക് ബൻസലിന്റെ സന്ദർശനത്തിനായി ടവലുകൾ, അടിവസ്ത്രങ്ങൾ, എണ്ണ, ചീപ്പ് തുടങ്ങിയ വസ്തുക്കളുള്ള സ്നാൻ കിറ്റുകൾ തയ്യാറാക്കുന്നതും പാക്കേജ് ചെയ്യുന്നതിനുമുള്ള ചുമതലകൾവരെ ജീവനക്കാർക്ക് നൽകിയിരുന്നു. സ്യൂട്ടുകൾ ക്രമീകരിക്കുക, ഫോട്ടോകൾ എടുക്കുക, പ്രാദേശിക ഗതാഗതത്തിനുള്ള വാഹനങ്ങളിൽ വെള്ളക്കുപ്പികൾ, ചോക്ലേറ്റുകൾ, ചിപ്‌സ്, മറ്റ് ലഘുഭക്ഷണങ്ങൾ എന്നിവ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് മറ്റ് ജോലികൾ.
സംഭവത്തിൽ ബൻസാലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ പാദത്തിൽ 1,300 കോടിയിലധികം രൂപയുടെ നഷ്ടമാണ് ബിഎസ്‌എൻഎൽ രേഖപ്പെടുത്തിയത്. വ്യക്തിപരമായ സന്ദർശനത്തിന് പൊതുമേഖലാ വിഭവങ്ങൾ ഉപയോഗിച്ചുള്ള ആഡംബര തയാറെടുപ്പുകൾ നടത്തിയതിന് ബന്ധപ്പെട്ടവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബി.എസ്.എൻ.എൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.