goa protest
പനാജി: ഗോവയിൽ നടപ്പാക്കിയ ഭൂവിനിയോഗ നിയമത്തിൽ തെരുവിലിറങ്ങിയ പ്രതിഷേധക്കാർക്ക് പിന്തുണയേകി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ.
ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ടിസിപി ആക്ടിലെ സെക്ഷൻ 39 എയ്‌ക്കെതിരെ പനാജിയിലെ ആസാദ് മൈതാനിയിൽ പ്രതിഷേധം നടത്തുന്ന റെവല്യൂഷണറി ഗോവൻസ് പാർട്ടി എം.എൽ.എ വീരേഷ് ബോർക്കറിനാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത് . നിയമത്തിതതിലെ വ്യവസ്ഥ ഉടൻ നിർത്തലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചില ഭൂമികളെ സെറ്റിൽമെന്റ് സോണുകൾ ആക്കി മാറ്റുന്നതിനും അതുവഴി നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നതിനും ഈ വ്യവസ്ഥ ഉപയോഗിക്കുമെന്ന് ആരോപിച്ചാണ് ഗോവയിൽ പ്രതിഷേധം. ഗോവയിലെ വിവിധ മന്ത്രിമാർക്കും വിവിധ ഉദ്യോഗസ്ഥർക്കും അഴിമതിക്ക് വലിയ അവസരം സെക്ഷൻ 39 എ നൽകുന്നു. അടിയന്തിരമായി വിവാദ വകുപ്പ് പിൻവലിക്കണമെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ആം ആദ്മി പാർട്ടിക്ക് നിലവിൽ ഗോവ യിൽ രണ്ട് എം.എൽ.എമാരാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.