മുബൈ: പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ മുംബയിലെ 'അബോഡ്' വസതി ഇ.ഡി കണ്ടുകെട്ടി. 3,716 കോടിരൂപ വിലമതിക്കുന്ന 17 നിലകളുള്ള കെട്ടിടമാണ് കണ്ടുകെട്ടിയത്. പള്ളം ഹിൽസിലാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. റിലയൻസ് കമ്യൂണിക്കേഷൻസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിന്‍റെ ഭാഗമായാണ് നടപടി. 40,000 കോടി രൂപയുടെ വായ്പാകുടിശ്ശികയുമായി ബന്ധപ്പെട്ടാണ് അന്വേഷണം. കേസിൽ മൊഴി നൽകാൻ അനിൽ അംബാനി വെള്ളിയാഴ്ച ഹാജറാകണമെന്ന് ഇ.ഡി അറിയിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.
അനിൽ അംബാനിക്കെതിരായ അന്വേഷണത്തിൽ ഇ.ഡി വരുത്തുന്ന കാലതാമസത്തിൽ അടുത്തിടെ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഭാര്യ ടീന അംബാനിക്കും ഇ.ഡി സമൻസ് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.