india pak trade deal
ഇസ്ലാമാബാദ്: ഇന്ത്യ പാകിസ്ഥാനുമായുള്ള ഉഭയകക്ഷി വ്യാപാരബന്ധം അവസാനിപ്പിച്ചിട്ട് വർഷങ്ങളായെങ്കിലും കയറ്റുമതിയിൽ വർധനവുണ്ടായയാതി സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍റെ കണക്കുകൾ. പുൽവാമ ഭീകരാക്രമണത്തിന് ശേഷമാണ് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധത്തിൽ കൂടുതൽ വിള്ളൽ വീണത്. കഴിഞ്ഞ വർഷത്തെ പഹൽഗാം ഭീകരാക്രമണത്തോടെ ഇത് കൂടുതൽ വഷളായി. വാഗ- അട്ടാരി വഴിയുള്ള വ്യാപാരവും ഇതോടെ അവസാനിപ്പിച്ചു.
എന്നാൽ ഇതൊന്നും വ്യാപാരത്തെ ബാധിച്ചിട്ടില്ലെന്ന തെളിയിക്കുന്നതാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍റെ കണക്കുകൾ.
ഇന്ത്യയിലേക്കുള്ള കയറ്റുമതി കൂടി. അഫ്ഗാനിസ്ഥാൻ, ചൈന, ബംഗ്ലാദേശ്,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഇടിഞ്ഞപ്പോഴാണ് ജൂലൈ-ജനുവരി മാസങ്ങളിൽ ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ വർധനവുണ്ടായത്. അഫ്ഗാൻ, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്ത്യ, ഇറാൻ, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ് എന്നീ 9 രാജ്യങ്ങളുമായുള്ള വ്യാപാരക്കരാറാണ് ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്..
ഈ രാജ്യങ്ങളുമായുള്ള സംയോജിത വ്യാപാരക്കമ്മി 2024-25 സാമ്പത്തിക വർഷം 29.42 ശതമാനം ഉയർന്ന് 12.28 ബില്യൻ ഡോളറിലെത്തിയിരുന്നു. മൊത്തം 2.30 ബില്യന്‍റെ കയറ്റുമതി നടന്നു. മുൻ വർഷത്തേക്കാൾ 17% ഇടിവുണ്ടായി. ബംഗ്ലാദേശിലേക്കുള്ള കയറ്റുമതിയിൽ 10.48 % കുറവും ചൈനയിലേക്കുള്ളതിൽ 1.02 ശതമാനത്തിലും കുറവുണ്ടായിട്ടുണ്ട്.
ഈ രാജ്യങ്ങളിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള ഇറക്കുമതി വലിയതോതിൽ ഉയർന്നിട്ടുണ്ട്. അതേസമയം, ഏതൊക്കെ ഉത്പന്നങ്ങളാണ് കയറ്റുമതിയും ഇറക്കുമതിയും നടത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.