മോദിയുടെ പേരിലുള്ള വെബ്​ പരമ്പരക്കും വിലക്ക്

ന്യൂഡൽഹി: മോദിയുടെ പേരിലുള്ള വെബ്​ പരമ്പരക്കും തെരഞ്ഞെടുപ്പ്​ കമീഷൻ വിലക്ക് ഏർപ്പെടുത്തി. ​കിഷോർ മക്വാന എ ഴുതിയ ‘മോദി: കോമൺ മാൻസ് പി.എം’ എന്ന പുസ്തകത്തെ ആധാരമാക്കി ഉമേഷ് ശുക്ള സംവിധാനം ചെയ്ത ‘മോദി: ജേർണി ഒാഫ് എ കോമൺ മാൻ’ എന്ന വെബ് പരമ്പരക്കാണ്​ വിലക്ക്​​.

നേരത്തെ നമോ ടി.വിക്കും ‘പി.എം നരേന്ദ്ര മോദി’ സിനിമക്കും തെരഞ്ഞെടുപ്പ് കഴിയുംവരെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. 10 ഉപകഥകളായുള്ള വെബ് പരമ്പര ഇത്രയും ദിവസം പ്രദർശിപ്പിച്ചിരുന്നു. പ്രതീക്ഷിച്ചതിൽ ഏറെ സ്വീകാര്യതയാണ് പരമ്പരക്ക്​ ലഭിച്ചതെന്നാണ്​ സംവിധായകൻ ഉമേഷ് ശുക്ള അവകാശപ്പെട്ടത്​. ദൈവത്തിന് എതിരെ പരാതി നൽകുന്ന കഥയായ ‘ഒാ മൈ ഗോഡ്’ എന്ന ബോളിവുഡ് ചിത്രത്തിന്‍റെ സംവിധായകനാണ് ഉമേഷ് ശുക്ല.

Tags:    
News Summary - modi web series banned-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.