ന്യൂഡൽഹി: പ്രധാനമന്ത്രി ‘മോദിജിയുടെ സൈന്യം’ എന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിെൻറ പരാമർശത്തിനെതിരെ നാവിക സേന മുൻ മേധാവി എൽ. രാംദാസ് മുഖ്യതെരെഞ്ഞടുപ്പ് കമീഷണർ സുനിൽ അറോറക്ക് പരാതി നൽകി. സായുധ സേന വ്യക്തിയുടെയും രാഷ്ട്രീയ പാർട്ടിയുടെയും സ്വകാര്യ സേനയെല്ലന്നും കത്തിൽ വ്യക്തമാക്കി. തീർത്തും തെറ്റായ പരാമർശമാണിത്. രാഷ്്ട്രീയ പാർട്ടികൾ സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് വർധിച്ചുവരുന്നതിൽ ഉത്കണ്ഠ രേഖപ്പെടുത്തി കഴിഞ്ഞ മാസവും രാംദാസ് തെരെഞ്ഞടുപ്പ് കമീഷനെ സമീപിച്ചിരുന്നു.
ഗാസിയാബാദിൽ ഞായറാഴ്ച ബി.ജെ.പി തെരെഞ്ഞടുപ്പ് റാലിയിലാണ് ആദിത്യ നാഥിെൻറ വിവാദ പ്രസ്താവന. ഭീകരർക്ക് കോൺഗ്രസ് ‘ബിരിയാണി ’വിളമ്പുേമ്പാൾ മോദിജിയുടെ ൈസന്യം െവടിയുണ്ടയും ബോംബും കൊണ്ടാണ് അവരെ കൈകാര്യം ചെയ്യുന്നതെന്ന് ആദിത്യ നാഥ് പ്രസംഗിച്ചതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തു വന്നിട്ടുണ്ട്. പ്രസംഗത്തെക്കുറിച്ച് ഉത്തർപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ജില്ല അധികാരി കൂടിയായ കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
ഇന്ത്യൻ ൈസന്യത്തെ ആദിത്യ നാഥ് പരിഹസിക്കുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. സൈന്യത്തെ മോദിയുടെ സേനയാക്കിയ ആദിത്യ നാഥ് മാപ്പുപറയണമെന്ന് കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി ആവശ്യെപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.