കോൺഗ്രസ് ഇന്ത്യയുടെ ചരിത്രവും നേതാക്കളെയും മറന്നു -പ്രധാനമന്ത്രി


ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി ഇന്ത്യയുടെ ചരിത്രവും നേതാക്കളെയും മറന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏക സ ിവിൽ കോഡ് നടപ്പാക്കാൻ കോൺഗ്രസിന് അവസരമുണ്ടായിരുന്നു. പക്ഷേ അവർ അതിനെ ഹിന്ദു സിവിൽ കോഡ് എന്ന മുദ്രകുത്തി. ശബാനു കേസ് സമയത്തും അവർക്ക് അവസരം ഉണ്ടായിരുന്നു, പക്ഷേ അവർ അത് ഉപയോഗിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപത ിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചക്ക് ലോക്സഭയിൽ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

അടിയന്തരാവസ്ഥ ഓർമ്മപ്പെടുത്തിയും പ്രധാനമന്ത്രി കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചു. ഇന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസമാണ്. രാജ്യത്തിന്‍റെ ആത്മാവ് ഞെരിച്ചു കളഞ്ഞ രാത്രിയാണ്. അടിയന്തരാവസ്ഥയുടെ കളങ്കം ഒരിക്കലും മായ്ച്ചുകളയാനാകില്ല -മോദി പറഞ്ഞു.

ചിലർ ഒരുപാട് വളർന്നതിനാൽ ഭൂമിയിൽ കാലുകുത്താൻ കഴിയാത്ത അവസ്ഥയിലാണ്. ചവിട്ടി നിൽക്കുന്ന മണ്ണുമായുള്ള ബന്ധം കോൺഗ്രസിന് നഷ്ടമായി. നിങ്ങളെപ്പോലെയല്ല, ഭൂമിയിൽ കാലുകുത്തി ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. സർക്കാറിന്‍റെ ലക്ഷ്യങ്ങളിൽനിന്ന് പിന്നോട്ടില്ല. കരുത്തുറ്റ ഇന്ത്യയെ കെട്ടിപ്പടുക്കും. ശക്തമായ ഇന്ത്യക്ക് വേണ്ടി പോരാടുമെന്നും പ്രധാനമന്ത്രി ലോക്സഭയിൽ വ്യക്തമാക്കി.

Tags:    
News Summary - modi-reply-in-lok-sabha-on-motion-of-thanks-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.