മോദി പാകിസ്താനെ കടക്കെണിയിൽനിന്ന് രക്ഷിച്ചേക്കും -റോ മുൻ മേധാവി

കൊൽക്കത്ത: രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്താനുമായി, പ്രധാനമന്ത്രി നരേന്ദ്ര മോദി അധികം താമസിയാതെതന്നെ സമാധാനവഴി തിരഞ്ഞെടുത്തേക്കുമെന്ന് ‘റോ’ മുൻ മേധാവി. കുറച്ചു മാസങ്ങളായി കടക്കെണിയിൽപെട്ട് ഉഴറുന്ന അയൽരാജ്യത്തെ സാമ്പത്തികമായി സഹായിക്കാൻവരെ സാധ്യതയുണ്ടെന്നും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ മുൻ തലവനായ അമർജിത് സിങ് ദുലാത് പി.ടി.ഐ വാർത്താ ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

ഇറാൻ-റഷ്യ-ചൈന എന്ന ശക്തമായ അച്യുതണ്ട് രൂപപ്പെടുന്നുണ്ടെന്ന് മുന്നറിയിപ്പുനൽകിയ അദ്ദേഹം, നമ്മുടെ പുതിയ ചങ്ങാതിയായ അമേരിക്ക ഏറെ ദൂരെയാണെന്നും ഇവരൊക്കെയാണ് അയൽപക്കത്തുള്ളതെന്നും പറഞ്ഞു. ‘പാകിസ്താനുമായി സംസാരിക്കാൻ ഏതുസമയവും മികച്ചതാണ്. നമ്മുടെ അയൽക്കാരുമായി ഇടപെട്ടുകൊണ്ടിരിക്കണം.

ഈവർഷം തന്നെ മോദി പാകിസ്താനെ സഹായിക്കുമെന്നാണ് ഞാൻ കരുതുന്നത്’ -റോ മേധാവിയായിരിക്കുമ്പോൾ അയൽരാജ്യത്ത് ഒട്ടേറെ രഹസ്യദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ ദുലാത് പറഞ്ഞു. നേരത്തെയും ഇത്തരം പ്രതിസന്ധിയിലകപ്പെട്ടിരുന്ന പാകിസ്താൻ, ആഗോള രാഷ്ട്രീയ ബലാബലത്തിൽ തങ്ങളുടെ സ്ഥാനം പുനർനിർവചിക്കുകയും ആഗോള പങ്കാളികളിൽനിന്ന് സഹായം സ്വീകരിക്കുകയും ചെയ്തുപോന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Modi may save Pakistan from debt trap - ex-RO chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.