Posted On
date_range Updated On
date_range മോദി വീണ്ടും ഗുജറാത്തിലേക്ക്; നിരവധി പദ്ധതികൾക്ക് ഇന്ന് തുടക്കമിടും
അഹ്മദാബാദ്: നിയമസഭ തെരെഞ്ഞടുപ്പ് മുന്നിൽകണ്ട് ഉദ്ഘാടനവും ശിലാസ്ഥാപനവുമായി പ്രധാനന്ത്രി നരേന്ദ്ര മോദി വീണ്ടും ഗുജറാത്തിൽ. ഇൗ മാസം മൂന്നാമത്തെ സന്ദർശനമാണിത്. നിരവധി പ്രോജക്ടുകൾക്ക് തുടക്കം കുറിക്കാനായി അദ്ദേഹം ഞായറാഴ്ച ഭാവ്നഗർ, വഡോദര ജില്ലകളിൽ എത്തും. ഭാവ്നഗർ ജില്ലയിലെ ഘോഖയിൽനിന്ന് ബറൂചിലെ ദഹേജ് വരെയുള്ള ചരക്കു കപ്പൽ സർവിസിെൻറ (റോ-റോ) ഒന്നാംഘട്ടത്തിന് മോദി ശിലയിടും. യാത്ര സർവിസിന് തുടക്കം കുറിക്കുകയും ചെയ്യും. 615 കോടി രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.