ന്യൂഡൽഹി: മോദി കൊണ്ടുവന്ന വനിത സംവരണം സവർണ വനിതകൾക് മാത്രമുള്ളതാണെന്നും മുസ്​ലിംകൾക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും പാർലമെന്റിലേക്കുള്ള വഴി അടക്കുന്നതാണെന്നും അഖിലേന്ത്യാ മുസ്‍ലിം മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി. ​സവർണ വനിത പ്രതിനിധികളുടെ എണ്ണം വർധിക്കാൻ മാത്രമേ ബിൽ ഉപകരിക്കൂവെന്ന് ചൂണ്ടിക്കാട്ടി ഉവൈസി ലോക്സഭയിൽ നടന്ന ചർച്ചയിൽ ബില്ലിനെ എതിർത്തു. അതേസമയം ഇന്ത്യൻ പാർലമെന്റിൽ മുസ്‍ലിം പ്രാതിനിധ്യം ഇല്ലാതാക്കിയത് ജവഹർ ലാൽ നെഹ്റുവും വല്ലഭായ് പ​ട്ടേലുമാണെന്ന ഉവൈസിയുടെ പരാമർ​​ശം ​ബി.ജെ.പിയുടെയും പ്രതിപക്ഷത്തിന്റെയും എതിർപ്പിനെ തുടർന്ന് സഭാ രേഖകളിൽ നിന്ന് നീക്കി.

സവർണ വനിതകൾക്ക് പ്രാതിനിധ്യം വർധിപ്പിക്കണമെന്നാണ് മോദി സർക്കാർ ആഗ്രഹിക്കുന്നതെന്ന് ഉവൈസി പറഞ്ഞു. പാർലമെന്‍റിലുലും നിയമസഭയിലും മുസ്ലീം പ്രാതിനിധ്യത്തിനുള്ള വാതിലുകൾ അടയും. രാജ്യത്ത്​ മുസ്ലീം സ്ത്രീകൾ ജനസംഖ്യയുടെ 7 ശതമാനമാണെന്നും എന്നാൽ നിലവിൽ ലോക്സഭയിൽ അവരുടെ പ്രാതിനിധ്യം വെറും 0.7 ശതമാനം മാാത്രമാണെന്നും ഉവൈസി ചൂണ്ടിക്കാട്ടി. 17-ാം ലോക്‌സഭ വരെ 690 വനിതാ എം.പിമാർ തെരഞ്ഞെടുക്കപ്പെട്ടു, ഇതിൽ 25 പേർ മാത്രമാണ് മുസ്ലീം സമുദായത്തിൽ നിന്നുള്ളവരെന്നും എം.പി വ്യക്​തമാക്കി.

സഭകളിൽ കൂടുതൽ സ്ത്രീകൾ തിരഞ്ഞെടുക്കപ്പെടുന്നതിന് വേണ്ടിയാണ് ഈ നിയമം കൊണ്ടുവരുന്നതിന് നൽകുന്ന ന്യയീകരണം. എന്നാൽ, ഈ സഭയിൽ പ്രാതിനിധ്യം കുറവായ ഒ.ബി.സി, മുസ്ലീം സ്ത്രീകളിലേ​ക്ക്​ എന്തുകൊണ്ട്​ വ്യാപിക്കുന്നില്ല. ഈ വനിതാ സംവരണത്തിൽ മുസ്ലീം സമുദായത്തിന് ക്വാട്ട നിഷേധിച്ച് അവരെ വഞ്ചിക്കുകയാണ്.

സർദാർ വല്ലഭായ് പട്ടേലും ജവഹർലാൽ നെഹ്‌റുവും ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുകയായിരുന്നു. അവർ സത്യസന്ധരായിരുന്നുവെങ്കിൽ മുസ്ലീം പ്രാതിനിത്യം ഇവിടെ കൂടുമായിരുന്നുവെന്നും എം.പി പറഞ്ഞു. ഇതിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒര​ു പോലെ പരാമർശിച്ചതോടെ ചെയറിലുണ്ടായിരുന്ന കൊടിക്കുന്നിൽ സുരേഷ് ഇവ സഭാരേഖകളിൽ നിന്ന് നീക്കി.

ചർച്ചക്ക് ശേഷം വനിതാ ബിൽ വോട്ടിനിട്ട വേളയിൽ താൻ നിർദേശിച്ച ഭേദഗതി വോട്ടിനിടണമെന്ന് ആവശ്യപ്പെട്ട അസദുദ്ദീൻ ഉവൈസിയോട് ആരും നിങ്ങളെ പിന്തുണക്കാനില്ലെന്ന് സ്പീക്കർ പറഞ്ഞപ്പോൾ അല്ലാഹു​വുണ്ടെന്നായിരുന്നു അസദുദ്ദീൻ ഉവൈസിയുടെയും എ.ഐ.എം.ഐ.എമ്മിന്റെ ഔറംഗാബാദ് എം.പി ഇംതിയാസ് ജലീലിന്റെയും ഒരുമിച്ചുള്ള മറുപടി. തുടർന്ന് ഇരുവരും വോട്ടിനിടണമെന്ന് നിർബന്ധം പിടിക്കുകയും ഉവൈസി നിർദേശിച്ച ഭേദഗതികൾ ഓരോന്നോരോന്നായി വോട്ടിനിട്ട് രണ്ടിനെതിരെ 454 വോട്ടിന് തള്ളുകയും ചെയ്തു. ഒരു മണിക്കൂറിലേറെ സമയമാണ് ഉവൈസിയുടെ ഭേദഗതികൾ വോട്ടിനിട്ട് തള്ളാൻ മാത്രമായി സഭ എടുത്തത്.

Tags:    
News Summary - ‘Modi govt wants increased representation of Savarna women’: Owaisi in Lok Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.