ഒമൈക്രോൺ: അടിയന്തര യോഗം വിളിച്ച്​ മോദി

ന്യൂഡൽഹി: കോവിഡിന്‍റെ ഒമൈക്രോൺ വകഭേദം ആശങ്കയുയർത്തുന്നതിനിടെ അടിയന്തര യോഗം വിളിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച രാവിലെ 10.30നാണ്​ യോഗം നടക്കുക. കേന്ദ്രസർക്കാറിലെ ഉ​ന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പ​ങ്കെടുക്കും.

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന് (ബി.1.1.529)​ 'ഒമൈക്രോൺ' എന്ന് പേരിട്ടിരുന്നു. വൈറസിനെ ആശങ്കയുടെ വകഭേദമെന്നാണ് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ യോഗത്തിലാണ് പുതിയ വകഭേദത്തെ ഏറ്റവും വേഗത്തിൽ പടരുന്ന ഇനമെന്ന വിഭാഗത്തിൽ പെടുത്തിയത്​. അന്താരാഷ്ട്രതലത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് ഒമൈക്രോൺ എന്ന്​ ലോകാരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.

നിലവിൽ ഏറ്റവും വ്യാപനശേഷിയുള്ളതായി കണക്കാക്കിയിട്ടുള്ള ഡെൽറ്റ വകഭേദവും ഈ വിഭാഗത്തിലാണ്​. അതിവേഗ മ്യൂ​േട്ടഷൻ (രൂപമാറ്റം) സംഭവിക്കുന്ന വൈറസ്, ശരീരത്തിലേക്ക്​ കടക്കാൻ സഹായിക്കുന്ന വൈറസി‍െൻറ സ്​പൈക്ക്​ പ്രോട്ടീനിൽ മാത്രം 30 പ്രാവശ്യം മ്യൂ​േട്ടഷൻ സംഭവിക്കും. കൂടുതൽ രോഗബാധിതരും ചെറുപ്പക്കാർ.ഒമൈക്രോൺ പടർന്നുപിടിക്കുന്നത്​ തടയാൻ രാജ്യങ്ങൾ വിമാന സർവീസുകൾ റദ്ദാക്കി. പുതിയ വകഭേദം കണ്ടെത്തിയ വാർത്തക്ക്​ പിന്നാലെ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞു. ഒമൈക്രോണിന്‍റെ വരവ്​ സ്​റ്റോക്​ മാർക്കറ്റിലും പ്രതിഫലിച്ചു.

Tags:    
News Summary - Modi calls emergency meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.