ഡൽഹിയിൽ മൊബൈൽ ഇന്‍റർനെറ്റ് സേവനം റദ്ദാക്കി; റോഡുകൾ അടച്ചു

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തെ നേരിടാൻ ഡൽഹിയിൽ സകല അടവുകളും പയറ്റി പൊലീസ്. പല മേഖലകളിലും മൊബൈൽ ഇന്‍റർനെറ്റ് സേവനം റദ്ദാക്കി. വോയ്സ് കോളുകൾ ചെയ്യാനോ എസ്.എം.എസ് അയക്കാനോ സാധിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. റോഡുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് വൻ ഗതാഗതക്കുരുക്കിന് വഴിവെച്ചു.

സർക്കാർ നിർദേശപ്രകാരമാണ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കിയതെന്നും സർക്കാർ നിർദേശം ലഭിക്കുന്ന പക്ഷം സേവനങ്ങൾ പുനസ്ഥാപിക്കുമെന്നും എയർടെൽ അധികൃതർ അറിയിച്ചതായി ഉപയോക്താക്കൾ പറയുന്നു.

നോർത്ത്, സെൻട്രൽ ഡിസ്ട്രിക്ട്സ്, മാൻഡി ഹൗസ്, സീലംപുർ, ജാഫറാബാദ്, മുസ്തഫാബാദ്, ജാമിയ നഗർ, ഷീൻബാഗ്, ഭവാന എന്നിവിടങ്ങളിലാണ് സേവനങ്ങൾ ലഭ്യമല്ലാത്തതെന്ന് ഉപയോക്താക്കൾ പറയുന്നു.

അധികൃതരുടെ നിർദേശപ്രകാരം സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചെന്ന് എയർടെല്ലും വോഡഫോണും ട്വീറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഡൽഹിയിലേക്കുള്ള പാതകളിൽ രാവിലെ മുതൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇതിനെ തുടർന്ന് കനത്ത വാഹനക്കുരുക്കാണ് അനുഭവപ്പെടുന്നത്. പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ചെങ്കോട്ടയിലും പരിസരപ്രദേശത്തും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Tags:    
News Summary - Mobile phone services shut in parts of Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.