ജ​നാ​ർ​ദ്ദ​ന റെ​ഡ്ഡി

ക്ലാസ് മുറികളില്‍ ‘ജയ് ശ്രീറാം’ എന്ന് പറയുക -എം.എൽ.എ ജനാർദ്ദന റെഡ്ഡി

ബംഗളൂരു: സ്കൂളുകളില്‍ ഹാജർ വിളിക്കുമ്പോൾ ‘യെസ് സർ’ എന്നു ഇംഗ്ലീഷില്‍ പറയുന്നതിന് പകരം ‘ജയ് ശ്രീറാം’ എന്ന് പറയണമെന്ന മുൻ പാർട്ടി നേതാവ് ബസനഗൗഡ പാട്ടീൽ യത്‌നാലിന്‍റെ വിവാദ നിർദേശത്തെ നൂറുശതമാനം പിന്തുണച്ച് കർണാടക ബി.ജെ.പി എം.എൽ.എ. ജി. ജനാർദ്ദന റെഡ്ഡി. ഹിജാബ് വിഷയം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോളജുകളില്‍ താന്‍ സന്ദര്‍ശനം നടത്തുമ്പോഴും വിദ്യാര്‍ഥികളോട് ഇതേ കാര്യം പറയുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂളുകളില്‍ കാവി ഷാള്‍ ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മേയ് 13 നാണ് ക്ലാസ് മുറികളിൽ ഹിജാബ് നിരോധിച്ച 2022 ലെ ഉത്തരവ് സർക്കാർ പിൻവലിച്ചത്. 

Tags:    
News Summary - MLA Janardhana Reddy says Students Must Say 'Jai Shri Ram' in classrooms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.