എം.കെ സ്റ്റാലിന്‍റെ സത്യപ്രതിജ്ഞ ഇന്ന് 10 മണിക്ക്; ചുമതലയേൽക്കുന്നത് 33 അംഗ മന്ത്രിസഭ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി എം.കെ സ്റ്റാലിൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേൽക്കും. സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ മന്ത്രിമാരുെടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

രാജ്ഭവനില്‍ ലളിതമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങ്. മന്ത്രിമാരും പ്രധാന വകുപ്പുകളും എം.കെ. സ്റ്റാലിൻ (മുഖ്യമന്ത്രി) എസ്. ദുരൈമുഖൻ (ജലവിഭവ വകുപ്പ്) കെ.എൻ. നെഹ്‌റു ( മുനിസിപ്പൽ ഭരണവകുപ്പ്) ഐ. പെരിയസ്വാമി (സഹകരണ വകുപ്പ്) കെ. പൊൻമുടി (ഉന്നത വിദ്യാഭ്യാസം) ഇ.വി. വേലു- (പൊതുമരാമത്ത്) എം.ആർ.കെ പനീർശെൽവം (കൃഷി) കെ.കെ.എസ്.എസ്.ആർ. രാമചന്ദ്രൻ-(റവന്യൂ) തങ്കം തേനരശു ( വ്യവസായം) എസ്. രഘുപതി( നിയമം) എസ്. മുത്തുസ്വാമി (ഗൃഹ നിർമാണം) കെ.ആർ. പെരിയ കറുപ്പൻ (ഗ്രാമ വികസനം) ടി.എം. അൻപരശൻ (ഗ്രാമ വ്യവസായം) പി. ഗീത ജീവൻ- (സാമൂഹ്യ ക്ഷേമം) അനിത എസ്് (ഫിഷറീസ്) എസ്.ആർ. രാജാകണ്ണപ്പൻ (ഗതാഗതം) കെ. രാമചന്ദ്രൻ (വനം) എസ്. ചക്രപാണി- (ഭക്ഷ്യ-പൊതുവിതരണം) വി. സെന്തിൽ ബാലാജി (വൈദ്യുതി) പളനിവേൽ ത്യാഗരാജൻ( ധനകാര്യം) എം. സുബ്രമണ്യൻ- (മെഡിക്കൽ) ഇവയൊക്കെയാണ് പ്രധാന വകുപ്പുകളിലെ മന്ത്രിമാർ.

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ അണ്ണാ ഡി.എം.കെയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗവും ഇന്ന് ചേരും. 234 സീറ്റുകളുള്ള തമിഴ്നാട്ടിൽ 158 സീറ്റുകളില്‍ ഡി.എം.കെ സഖ്യം മുന്നേറിയപ്പോൾ അണ്ണാ ഡി.എം.കെ 76 സീറ്റിലൊതുങ്ങി

അതേസമയം, പുതുച്ചേരിയിൽ എൻ.ഡി.എ മന്ത്രിസഭയും ഇന്ന് അധികാരമേൽക്കും. എൻ.ആർ കോൺഗ്രസ് നേതാവ് എൻ. രംഗസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പി മന്ത്രിമാരടക്കം ഉള്ളവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും.

Tags:    
News Summary - MK Stalin sworn in today at 10 p.m .; The 33-member cabinet is in charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.