'കേരളത്തിൽ പിഴച്ചു, തമിഴ്നാട്ടിൽ തിരിച്ചടി'; തെരഞ്ഞെടുപ്പ് പരാജയത്തിൽ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ക​ണ​ക്കു കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ബി.​ജെ.​പി പ്ര​തീ​ക്ഷി​ച്ച​തി​ന്റെ അ​ടു​ത്ത് പോ​ലു​മെ​ത്തി​യി​ല്ലെ​ന്നും അ​തി​നാ​ൽ ജ​യ​മെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്നും ബി.​ജെ.​പി. ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത് അ​​പ്ര​തീ​ക്ഷി​ത​മാ​ണെ​ന്നും ഇ​ത്ത​ര​ത്തി​ലൊ​രു തി​രി​ച്ച​ടി ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്നും ഉ​ന്ന​ത ബി.​ജെ.​പി നേ​താ​വ് പ​റ​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ലെ​യും കേ​ര​ള​ത്തി​ലെ​യും ഈ ​തി​രി​ച്ച​ടി​യു​ടെ കാ​ര​ണ​ങ്ങ​ൾ പ​ഠി​ക്കു​മെ​ന്നും ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലും ഭ​ര​ണം നേ​ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‍ക​രി​ക്കു​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ 12 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന അ​വ​ലോ​ക​ന​ത്തി​നി​ടെ ബി.​ജെ.​പി നേ​താ​വ് പ​റ​ഞ്ഞു.

ബി.​ജെ.​പി മൂ​ന്ന് നി​യ​മ​സ​ഭാ സീ​റ്റു​ക​ൾ നേ​ടി​യ കേ​ര​ള​ത്തി​ൽ അ​തൊ​രു വി​ജ​യ​മ​ല്ലേ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ, പ്ര​തീ​ക്ഷി​ച്ച നി​യ​മ​സ​ഭാ സീ​റ്റു​ക​ൾ ല​ഭി​ക്കാ​​തെ കേ​ര​ള​ത്തി​ൽ പാ​ർ​ട്ടി​ക്ക് വി​ജ​യ​മാ​ണെ​ന്ന് എ​ങ്ങ​നെ പ​റ​യാ​നാ​കു​മെ​ന്ന് ബി.​ജെ.​പി നേ​താ​വ് ചോ​ദി​ച്ചു. കേ​ര​ള​ത്തി​ലെ ഫ​ലം എ​ന്താ​യി​രി​ക്കു​മെ​ന്ന് ഒ​രു ക​ണ​ക്കു കൂ​ട്ട​ലു​ണ്ടാ​യി​രു​ന്നു. അ​തി​ന​ടു​ത്തെ​ത്താ​ൻ പോ​ലു​മാ​യി​ട്ടി​ല്ല. എ​ന്തു​കൊ​ണ്ട് ഫ​ലം ഇ​ത്ത​ര​ത്തി​ലാ​യെ​ന്ന് പ​ഠി​ക്കും. പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ കൈ​​ക്കൊ​ണ്ട് കേ​ര​ള​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വി​ല​യി​രു​ത്തി പാ​ർ​ട്ടി​യു​ടെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​രി​ഹാ​ര ന​ട​പ​ടി കൈ​ക്കൊ​ള്ളാ​ൻ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കു​ന്നു​ണ്ടെ​ന്ന് ബി.​ജെ.​പി അ​ഖി​ലേ​ന്ത്യാ അ​ധ്യ​ക്ഷ​നും പ​റ​ഞ്ഞു.

ന​ക്സ​ലു​ക​ളെ ഇ​ല്ലാ​യ്മ ചെ​യ്ത​തോ​ടെ ഇ​ട​തു​പ​ക്ഷ തീ​വ്ര​വാ​ദം തു​ട​ച്ചു​നീ​ക്കി​ക്ക​ഴി​ഞ്ഞു. അ​തി​നെ പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മെ​ന്ന നി​ല​ക്ക് ക​രു​തു​ന്ന അ​ർ​ബ​ൻ ന​ക്സ​ലു​ക​ളു​മാ​യി അ​ത്ത​ര​മൊ​രു ഏ​റ്റു​മു​ട്ട​ലു​ണ്ടാ​വി​ല്ല. വ്യ​ക്തി​ക​ളു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​വും വൈ​ചാ​രി​ക​വു​മാ​യ ചി​ന്ത​ക​ളെ ആ ​നി​ല​ക്ക് ബു​ദ്ധി​പ​ര​മാ​യി നേ​രി​ടു​ക​യാ​ണ് വേ​ണ്ട​ത്. ഒ​രു സം​സ്ഥാ​നം പോ​ലും ഭ​രി​ക്കാ​നി​ല്ലാ​ത്ത ​ഇ​ട​തു​പ​ക്ഷം ഇ​ന്ത്യ​യി​ൽ പൂ​ജ്യ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞെ​ന്നും രാ​ഷ്ട്രീ​യ​മാ​യി ഇ​ട​തു​പ​ക്ഷം ബി.​ജെ.​പി​ക്ക് ഒ​രു ഭീ​ഷ​ണി​യ​​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മ​ണ്ഡ​ല പു​ന​ർ നി​ർ​ണ​യ ബി​ൽ പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ച്ച നി​ല​യി​ലാ​ണെ​ന്നും അ​ത് പി​ൻ​വ​ലി​ച്ചി​ട്ടി​ല്ലെ​ന്നും അ​​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​ത്തി​നാ​യി സ​ർ​ക്കാ​ർ കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​ത്ത​ര​മൊ​രു സ​മ​യം വ​ന്നാ​ൽ അ​പ്പോ​ൾ ബി​ൽ എ​ടു​ത്ത് പാ​സാ​ക്കും.

എം.​പി​മാ​രു​ടെ എ​ണ്ണം 850 ആ​കു​ന്ന​തോ​ടെ ലോ​ക്സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​വും ദീ​ർ​ഘി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ആ​ലോ​ചി​ക്കേ​ണ്ടി​വ​രും. ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​മി​തി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്നും അ​​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - 'Mistake in Kerala, setback in Tamil Nadu'; BJP central leadership's assessment of election defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.