താണ്ഡവിന്​ പിന്നാലെ മിർസാപൂരിനെതിരെയും പരാതി; യു.പിയുടെ പേര​ിനെ കളങ്കപ്പെടുത്തിയെന്ന്​

ന്യൂഡൽഹി: ആമസോൺ വെബ്​ സീരീസായ താണ്ഡവിന്​ പിന്നാലെ മിർസാപൂരിനെതിരെയും പരാതി. ഉത്തർപ്രദേശിന്‍റെ പേരിനെ കള​ങ്കപ്പെടുത്തുന്നതെന്നാണ്​ ആരോപണം.

യു.പി മിർസാപൂർ സ്വദേശിയുടെ പരാതിയിൽ സുപ്രീംകോടതി 'മിർസാപൂർ' അണിയറ പ്രവർത്തകർക്കും ആമസോൺ ​പ്രൈം ​വിഡ​ിയോക്കും നോട്ടീസ്​ അയച്ചു.

മിർസാപൂരിനെ തെറ്റായ രീതിയിലാണ്​ വെബ്​ സീരീസിൽ ചിത്രീകരിക്കുന്നതിനും രണ്ടാം സീസണിലാണ്​ ഇതെന്നും പരാതിയിൽ പറയുന്നു. മിർസാപൂർ നഗരത്തെ ഭീകരതയുടെയും നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും ഉറവിടമായാണ്​ ചിത്രീകരിക്കുന്നതെന്നാണ്​ പ്രധാന ആരോപണം. 

താണ്ഡവിനെതിരെ വിമർശനം ഉയരുന്നതിനിടെയാണ്​ മിർസാപൂരിനെതിരെയും ആരോപണം. താണ്ഡവ്​ വെബ്​ സീരീസിൽ ഹിന്ദു ദൈവങ്ങളെ അവഹേളിച്ചെന്നായിരുന്നു പരാതി. തുടർന്ന്​ വാർത്താ വിക്ഷേപണ മന്ത്രാലയവും ആമസോൺ പ്രൈമും അണിയറ പ്രവർത്തകരും ചേർന്ന യോഗത്തിൽ വിവാദ ഭാഗങ്ങൾ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. 

Tags:    
News Summary - Mirzapur Amazon Prime Get Supreme Court Notice After Complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.