Posted On
date_range Updated On
date_range ഉത്തർപ്രദേശിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി ബലാത്സംഗത്തിനിരയായി
മഥുര(യു.പി): ഉത്തർപ്രദേശിലെ മഥുരയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി വീട്ടിൽ വെച്ച് കൂട്ട ബലാത്സംഗത്തിനിരയായി. നാലു പേർ ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയെ മയക്കു മരുന്നു നൽകി വീടിനു പുറത്തേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ മാതാവ് പറഞ്ഞു.
മകൾക്കായി എല്ലാ സ്ഥലവും തിരഞ്ഞു. പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് ചില ശബ്ദങ്ങൾ കേട്ടതായി അയൽക്കാരിലൊരാൾ പറഞ്ഞതനുസരിച്ച് അവിടെയെത്തി നോക്കുമ്പോൾ മകൾ അേബാധാവസ്ഥയിലായിരുന്നെന്നും മാതാവ് പറഞ്ഞു. മാതാവിെൻറ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് അതിലൊരാൾ ആത്മഹത്യക്കു ശ്രമിക്കുകയും പിന്നീട് ചികിത്സയിലിരിക്കെ മരിക്കുകയും െചയ്തു. മറ്റു പ്രതികൾക്കായി അന്വേഷണം ഉൗർജ്ജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.