ലഖിംപൂർ ഖേരി: ജാമ്യം ലഭിച്ച മന്ത്രിപുത്രൻ ആശിഷ് മിശ്ര ജയിൽ മോചിതനായി

ലഖ്നോ: ലഖിപൂർ ഖേരിയിൽ കർഷകരെ വണ്ടികയറ്റി കൊന്ന കേസിലെ പ്രതി ആശിഷ് മിശ്ര ജയിൽ മോചിതനായി. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് നേരത്തെ കേസിൽ ജാമ്യം ലഭിച്ചിരുന്നു. ജയിലിന്റെ പിന്നിലെ ഗേറ്റിലൂടെ എസ്.യു.വിയിലാണ് ആശിഷ് മിശ്ര മടങ്ങിയത്.

മൂന്ന് ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചിരിക്കുന്നതെന്ന് അഭിഭാഷകൻ അവദേശ് കുമാർ സിങ് പറഞ്ഞു. നഗരം വിടുന്നതിന് അദ്ദേഹത്തിന് മേൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയി​ട്ടില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.

പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ ഹാജരാകണമെന്ന് ആശിഷ് മിശ്രയോട് കോടതി നിർദേശിച്ചിരുന്നു. നേരത്തെ ആശിഷ് മിശ്രക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ ചില പരാമർശങ്ങളിൽ കോടതി ചോദ്യം ഉന്നയിച്ചിരുന്നു. കർഷകർക്ക് വെടിയേറ്റുവെന്നതിലും ആശിഷ് മിശ്ര ​ഡ്രൈവറോട് വാഹനം കർഷകർക്കിടയിലേക്ക് ഇടിച്ചുകയറ്റാൻ ആഹ്വാനം ചെയ്തുവെന്നതിലുമാണ് കോടതി ചോദ്യം ഉന്നയിച്ചത്.

അതേസമയം, ആശിഷ് മിശ്രക്ക് ജാമ്യം നൽകിയതിനെതിരെ കർഷക സംഘടന നേതാക്കളും പ്രതിപക്ഷ പാർട്ടികളും വലിയ വിമർശനം ഉന്നയിച്ചിരുന്നു.

Tags:    
News Summary - Minister's Son, Accused Of Running Over Farmers In UP, Released From Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.