ബി.ജെ.പി ബന്ധം ഉപേക്ഷിച്ചു; പുതിയ പാർട്ടിയുമായി ഖനന ഭീമൻ ജി. ജനാർദ്ദന റെഡ്ഢി

ബംഗളൂരു: മുൻ കർണാടക മന്ത്രിയും ഖനന ഭീമനുമായ ജി. ജനാർദ്ദന റെഡ്ഢി ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ച് പുതിയ പാർട്ടി പ്രഖ്യാപിച്ചു. ‘കല്യാണ രാജ്യ പ്രഗതി പക്ഷ’ എന്നാണ് പാർട്ടിയുടെ പേര്.

അനധികൃത ഖനനക്കേസിൽ പ്രതിയായ നേതാവ് ബി.ജെ.പിയുമായി രണ്ട് ദശകങ്ങളായുള്ള ബന്ധം അവസാനിപ്പിച്ചാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചത്. ബല്ലാരി ജില്ലക്ക് പുറത്തു നിന്ന് വീണ്ടും മത്സരരംഗത്തെത്തുമെന്ന് പ്രഖ്യാപിച്ച ജനാർദ്ദന റെഡ്ഢി2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോപ്പല ജില്ലയിലെ ഗംഗാവതിയിൽ നിന്ന് മത്സരിക്കമെന്നും പ്രഖ്യാപിച്ചു.

‘ബി.ജെ.പി നേതാക്കൻമാർ പറയുന്നതുപോലെയല്ല, ഞാൻ ഇപ്പോൾ പാർട്ടി മെമ്പറല്ല, പാർട്ടിയുമായി ബന്ധവുമില്ല. പാർട്ടിയിലെ ആളുകൾ എന്നെ അംഗമായി കാണുന്നു. അത് തെറ്റായ ധാരണയാണ്. ഇന്ന് ഞാൻ കല്യാണ രാജ്യ പ്രഗതി പക്ഷ എന്ന പാർട്ടി പ്രഖ്യാപിക്കുന്നു. എന്റെ സ്വന്തം ചിന്തയിലും 12ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാമൂഹിക പരിഷ്കർത്താവ് ബസവണ്ണയുടെ ആശയങ്ങളിലും അടിയുറച്ചാണ് പാർട്ടി രൂപീകരിക്കുന്നത്. അത് ജാതിയുടെയും മതത്തിന്റെയും ​പേരിലുള്ള വിഭജന രാഷ്ട്രീയത്തിന് എതിരാണ്.’ - റെഡ്ഢി പറഞ്ഞു.

വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം സഞ്ചരിച്ച് പാർട്ടിയുടെ പ്രചാരണം നടത്തുകയും ആശയങ്ങൾ ജനങ്ങളുമായി പങ്കുവെക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Mining Baron Janardhana Reddy Breaks Ties With BJP, Announces New Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.