Posted On
date_range Updated On
date_range കശ്മീരിൽ വെടിവെപ്പിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു
ശ്രീനഗർ: തെക്കൻ കശ്മീരിലെ അവാന്തിപുരയിൽ വെടിവെപ്പിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് വെടിവെപ്പുണ്ടായത്. ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈനിക, അർധ സൈനിക, പൊലീസ് സംയുക്ത സംഘം ബരഗാം ഗ്രാമം വളയുകയായിരുന്നു.
ഇതിനിടെ ഭീകരർ സൈനികർക്കുനേരെ വെടിയുതിർത്തു. തിരിച്ച് സൈന്യവും വെടിവെച്ചു. മരിച്ച ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. ജയ്ശെ മുഹമ്മദ് ഭീകരനാണെന്നും പേര് ഷബീർ അഹമദാണെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ജമ്മു കശ്മീരിൽ ഈവർഷം വെടിവെപ്പിൽ 150 ഭീകരർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞവർഷം 225 ഭീകരർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.