മുംബൈ: സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് മുംബൈയിൽ അന്തർസംസ്ഥാന ത ൊഴിലാളികൾ തെരുവിലിറങ്ങി. ആയിരക്കണക്കിന് പേരാണ് ബാന്ദ്ര റെയിൽവേ സ്റ്റേഷന് സമീപം തടിച്ചുകൂടിയത്. മെയ് മൂന്ന് വരെ ലോക്ഡൗൺ നീട്ടിയതോടെയാണ് ഇവർ നാട്ടിൽ പോകണമെന്നാവശ്യവുമായി തെരുവിലിറങ്ങിയത്. പൊലീസെത്തി ഇവരെ റോഡിൽനിന്ന് നീക്കി.
സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറയെ വിളിച്ച് വിവരം ആരാഞ്ഞു. ഇത്തരം സംഭവങ്ങൾ കോവിഡിനെതിരായ പോരാട്ടത്തെ ക്ഷയിപ്പിക്കുമെന്നും സമാനസാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി.
അതേസമയം, ശിവസേന നേതാവും മന്ത്രിയുമായ ആദിത്യ താക്കറെ കേന്ദ്ര സർക്കാറിനെ കുറ്റപ്പെടുത്തി രംഗത്തെത്തി. തൊഴിലാളികളെ അവരവരുടെ നാടുകളിലേക്ക് മടക്കിയയക്കാൻ കേന്ദ്രം സൗകര്യമൊരുക്കാത്തതിനാലാണ് പ്രശ്നം രൂക്ഷമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ സൂറത്തിലും സമാന സംഭവമാണുണ്ടായത്. ഭക്ഷണവും താമസവുമല്ല അവർക്ക് വേണ്ടത്. നാട്ടിലേക്ക് പോകാനുള്ള സൗകര്യമാണ് അവർ ആവശ്യപ്പെടുന്നതെന്നും ആദിത്യ താക്കറെ പറഞ്ഞു.
നേരത്തെ കാര്യമായ മുൻകരുതലുകൾ ഏർപ്പെടുത്താതെയാണ് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിെൻറ ഫലമായി പതിനായിരങ്ങളാണ് ഡൽഹിയിൽനിന്നടക്കം സ്വദേശത്തേക്ക് കാൽനടയായി പാലായനം ചെയ്യേണ്ടി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.