???????????? ??????? ????? ????????????????????????????? ???????? ???????????????? ???????? ?????????? ????????? ??????????

ഗുജറാത്തിൽ റോഡിലിറങ്ങിയ 93 അതിഥി തൊഴിലാളികൾ അറസ്​റ്റിൽ

സൂറത്ത്​: നാട്ടിൽ പോകാൻ വാഹനസൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട്​ റോഡിലിറങ്ങിയ ആയിരത്തോളം അതിഥി തൊഴ ിലാളികളിൽ 93 പേരെ ഗുജറാത്ത്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. പിരിച്ചുവിടാൻ ശ്രമിച്ച പൊലീസിനുനേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. ഒടുവിൽ പൊലീസ്​ കണ്ണീർ വാതകം പ്രയോഗിച്ചു.

ഗണേഷ് നഗർ, തിരുപ്പതി നഗർ എന്നിവിടങ്ങളിൽ ഞായറാഴ്ച വൈകീട്ടാണ്​ സംഭവങ്ങളുടെ തുടക്കം. നിയന്ത്രണം ലംഘിച്ച്​ നൂറുകണക്കിന്​ അതിഥി തൊഴിലാളികൾ ഇവിടെ തെരുവിലിറങ്ങിയതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ വിധി ചൗധരി പറഞ്ഞു. അവരെ തടയാൻ ശ്രമിച്ച പൊലീസുകാർക്കുനേരെ കല്ലെറിയുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്​തു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനും ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനുമായി പൊലീസ് 30 കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.

ഞായറാഴ്ച വൈകീട്ടും തിങ്കളാഴ്​ച രാവിലെയുമായാണ്​ 93 തൊഴിലാളികളെ അറസ്​റ്റ്​ ചെയ്​തത്​. തുണിമില്ലുകളിലും ഫാക്ടറികളിലും ജോലി ചെയ്യുന്ന ഉത്തർപ്രദേശ്​, ബീഹാർ സ്വദേശികളാണ്​ അറസ്​റ്റിലായവർ. 500 പേർക്കെതിരെ കേസെടുത്തതായും പൊലീസ്​ അധികൃതർ അറിയിച്ചു.

Tags:    
News Summary - migrant labourers arrested in gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.