വഴക്കുപറഞ്ഞത് ആത്മഹത്യാ പ്രേരണയല്ല -സുപ്രീം കോടതി

ന്യൂഡൽഹി: ഒരാളെ വഴക്കുപറയുകയോ ആക്ഷേപിക്കുകയോ ചെയ്തത് ആത്മഹത്യാ പ്രേരണയാണെന്ന് പറയാൻ കഴിയില്ലെന്ന് സുപ്രീം കോടതി. സ്കൂളിൽ ശകാരിക്കപ്പെട്ടതിന് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിന്റെയും ഹോസ്റ്റലിന്റെയും ചുമതലയുള്ള അധ്യാപകനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്ന ആവശ്യമാണ് ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ല, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിരസിച്ചത്.

മറ്റൊരു വിദ്യാർഥിയുടെ പരാതിയെ തുടർന്നാണ് വിദ്യാർഥിയെ ശാസിച്ചത്. പ്രതിക്കെതിരെ ഐ.പി.സി 306 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ മദ്രാസ് ഹൈകോടതി വിധി സുപ്രീം കോടതി റദ്ദാക്കി.

ദുരഭിമാന കൊല: യു.പിയിൽ അച്ഛനും മകനും ജീവപര്യന്തം

മഹാരാജ്ഗഞ്ച്: ഉത്തർപ്രദേശിൽ ദുരഭിമാന കൊലക്കേസിൽ അച്ഛനും മകനും ജീവപര്യന്തം തടവും 60000 രൂപ വീതം പിഴയും വിധിച്ച് കോടതി. പ്രതികളായ വീരേന്ദ്ര ഗിരി (62), മുന്ന എന്ന യശ്വന്ത് ഗിരി (25) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.

2023 സെപ്റ്റംബർ 24 ന് വീരേന്ദ്ര ഗിരിയും മകനും ചേർന്ന് മകളുമായി പ്രണയത്തിലായിരുന്ന സുനീൽ ശർമയെ കൊലപ്പെടുത്തിയ കേസിലാണ് നടപടി.

Tags:    
News Summary - Mere Scolding Of Student Not Abetment Of Suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.