ന്യൂഡൽഹി: എട്ടുമാസം പ്രായമായ മകനെ മാനസിക വിഭ്രാന്തിയുള്ള മാതാവ് കഴുത്തറുത്ത് കൊന്നു. കഴുത്തറുത്ത ശേഷം മൃതദേഹം വെട്ടിനുറുക്കി അതിനടുത്ത് കിടന്നുറങ്ങി. ഡൽഹിയിലെ അമൻ വിഹാർ മേഖലയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം.
കത്തികൊണ്ട് കുഞ്ഞിെൻറ തലയറുത്ത ശേഷം ഇഷ്ടിക ഉപയോഗിച്ച് ശരീരം വികൃതമാക്കിയതായി പൊലീസ് പറഞ്ഞു. സ്ത്രീ സ്വയം മുറിവേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുഞ്ഞിെൻറ പിതാവ് ജോലിക്ക് പോയ സമയത്താണ് ഇൗ ക്രൂരത നടത്തിയത്. ഇവരുടെ ഏഴുവയസും രണ്ടുവയസുമുള്ള മക്കൾ മുത്തച്ഛനോടൊപ്പമാണ് കഴിഞ്ഞിരുന്നത്.
സ്ത്രീയുടെ ഭർത്താവ് രാത്രി ജോലി കഴിഞ്ഞെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട്ടിലെത്തി വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനാൽ വാതിൽ പൊളിച്ച് അകത്തുകയറുകയായിരുന്നെന്ന് ഭർത്താവ് പറഞ്ഞു. അകത്ത് നിലത്ത് ചോരയിൽ കുളിച്ച് മകെൻറ ഉടലറ്റ തല കിടക്കുന്നത് കണ്ടു. കിടക്കയിൽ കിടക്കുന്ന ഭാര്യയുടെ സമീപത്ത് കുഞ്ഞിെൻറ വികൃതമാക്കിയ ശരീരവുമുണ്ടായിരുന്നു.
നാലു വർഷം മുമ്പ് തെൻറ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഭാര്യ കൊന്നിരുന്നുവെന്നും അന്ന് അസുഖമാണല്ലോ എന്ന് കരുതി പൊലീസിനെ അറിയിച്ചിരുന്നില്ലെന്നും പിതാവ് പറഞ്ഞു. എന്നാൽ ആൾദൈവത്തിെൻറ വാക്കു കേട്ടാണ് കുഞ്ഞിനെ കൊന്നതെന്ന് അയൽവാസികൾ ആരോപിച്ചു. ആരോപണം പിതാവ് നിഷേധിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.