ഗുവാഹത്തി: മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ ജയിൽ കോമ്പൗണ്ടിനുള്ളിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ. അസമിലെ ശ്രീഭൂമി ജില്ലയിലാണ് സംഭവം. ജില്ലാ ജയിലിലാണ് സംഭവമുണ്ടായത്. ശനിയാഴ്ചയാണ് സംഭവമുണ്ടായത്.
ശനിയാഴ്ച യുവതി തെരുവിൽ നിൽക്കുന്നത് കണ്ട ഇരുവരും ചേർന്ന് ഇവരെ ജയിൽ കോമ്പൗണ്ടിനുള്ളിലേക്ക് വലിച്ച് കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഹരേശ്വർ കാലിത, ഗജേന്ദ്ര കാലിത എന്നിവരാണ് കേസിലെ പ്രതികൾ. ഇരുവർക്കും 45നും 50നും ഇടയിലാണ് പ്രായമെന്നും പൊലീസ് അറിയിച്ചു.
ഇരുവരേയും കൂടുതൽ അന്വേഷണത്തിന് വേണ്ടി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൂട്ടബലാത്സംഗത്തിൽ പരിക്കേറ്റ അതിജീവിത ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഒറ്റക്ക് സ്ത്രീ തെരുവിൽ ചുറ്റിത്തിരിയുന്നത് കണ്ട ഇവർ അവരെ ജയിൽവളപ്പിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ബലാത്സംഗത്തെ കുറിച്ചുള്ള വിവരം ലഭിച്ചയുടൻ പ്രത്യേക സംഘം സംഭവസ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തുവെന്നും പൊലീസ് അറിയിച്ചു. തുടർന്ന് ഉടൻ തന്നെ ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തുവെന്ന് ശ്രീഭൂമി എ.സി.പി പ്രണബ്ജ്യോതി കാലിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.