35എ വകുപ്പ്​ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും -മെഹബൂബ മുഫ്​തി

​ശ്രീനഗർ: ഇന്ത്യൻ ഭരണഘടനയിൽ കശ്​മീരിന്​ പ്രത്യേക അവകാശം നൽകുന്ന 35എ വകുപ്പ്​ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്ന്​ പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്​തി.

ഇൗ ആവശ്യത്തിന്​ വേണ്ടി വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും പഞ്ചായത്ത്​ തെരഞ്ഞെടുപ്പുകളും ബഹിഷ്​കരിക്കുമെന്നും അവർ അറിയിച്ചു. ശ്രീനഗറിൽ വാർത്താ സമ്മേളനത്തിലാണ്​ മെഹബൂബ മുഫ്​തി നിലപാട്​ വ്യക്​തമാക്കിയത്​. സംസ്ഥാനത്തെ ജനങ്ങൾ ഒരുപാട്​ അനുഭവിച്ചു, പലതും ത്യജിച്ചു. 35​എ വകുപ്പി​െൻറ സാധുത ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും അവർ വ്യക്​തമാക്കി.

35 എ വകുപ്പ്​ സംരക്ഷിക്കാൻ കേന്ദ്രം നടപടിയെടുക്കുന്നത്​ വരെ 2019 ലോക്​സഭാ തെരഞ്ഞെടുപ്പും പഞ്ചായത്ത്​ തെരഞ്ഞെടുപ്പുകളും പൂർണ്ണമായും ബഹിഷ്​കരിക്കും. ഇൗ വകുപ്പിൽ തൊട്ടുകളിക്കാൻ അനുവദിക്കില്ലെന്ന്​ പ്രധാനമന്ത്രി ​നരേന്ദ്ര മോദിയെ താൻ നേരത്തെ അറിയിച്ചിരുന്നെന്നും അവർ പറഞ്ഞു.

തെരെഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ളയും വ്യക്​തമാക്കിയിരുന്നു. മെഹ്ബൂബ മുഫ്തി രാജിവെച്ചതിനെ തുടര്‍ന്ന് ജൂണ്‍ 20 മുതല്‍ ഗവര്‍ണറുടെ ഭരണത്തിന്‍ കീഴിലാണ് ജമ്മു കാശ്മീര്‍.

Tags:    
News Summary - Mehbooba Mufti's PDP To Boycott Local Body Polls Over 35A-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.