Posted On
date_range Updated On
date_range മേഘാലയൻ ചർച്ചിലെ ജോലിക്കാർക്ക് ബിഹാറിൽ മർദനം; അപലപിച്ച് മുഖ്യമന്ത്രി
ഷില്ലോങ്: ബിഹാറിലെ പട്നയിൽ മേഘാലയയിലെ ചർച്ചിൽ നിന്നെത്തിയ രണ്ട് ജോലിക്കാർ ആക്രമണത്തിനിരയായി. ഒരു സംഘം ആളുകൾ തങ്ങളെ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നുവെന്ന് ഇവർ പൊലീസിന് മൊഴി നൽകി. ബിഹാറിലെ പ്രെസ്ബിറ്റീരിയൻ സഭാംഗങ്ങളാണ് അക്രമത്തിനിരയായത്.
അതേസമയം, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മ സംഭവം അപലപിച്ചു. ബിഹാർ പൊലീസുമായി ബന്ധപ്പെടാൻ അദ്ദേഹം അധികൃതർക്ക് നിർദേശം നൽകുകയും ചെയ്തു. അക്രമികൾക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യാൻ തീരുമാനിച്ചതായി കോൺറാഡ് ട്വീറ്റ് ചെയ്തു.
സംഘത്തെ സ്വന്തം നാട്ടിലേക്ക് അയക്കാനും സുരക്ഷ ഒരുക്കാനും തീരുമാനിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.