ചന്ദ്രാണി മുർമു: ലോക്​സഭയിലെ പ്രാ​യം​കു​റ​ഞ്ഞ എം.​പി​

ഭു​വ​നേ​ശ്വ​ർ: 17ാം ലോ​ക്​​സ​ഭ​യി​ലെ ഏ​റ്റ​വു​ം പ്രാ​യം​കു​റ​ഞ്ഞ എം.​പി​യാ​യി ഒ​ഡി​ഷ​യി​ൽ​നി​ന്നു​ള്ള 25കാ ​രി ച​ന്ദ്രാ​ണി മു​ർ​മു. ഗോ​​ത്ര​വ​ർ​ഗ ഭൂ​രി​പ​ക്ഷ മേ​ഖ​ല​യാ​യ ക്യോ​ഝാ​ർ മ​ണ്ഡ​ല​ത്തി​ൽ ബി​ജു ജ​ന​താ​ദ​ൾ സ്​​ഥാ​നാ​ർ​ഥി​യാ​യാ​ണ്​ ഇ​വ​ർ മ​ത്സ​രി​ച്ച​ത്. ര​ണ്ടു വ​ട്ടം എം.​പി​യാ​യ ബി.​ജെ.​പി​യു​ടെ അ​ന​ന്ത നാ​യ​ക്കി​നെ​യാ​ണ്​ ച​ന്ദ്രാ​ണി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

66,203 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു വി​ജ​യം. മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​ധാ​രി​യാ​യ ച​ന്ദ്രാ​ണി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ജോ​ലി​ക്കു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ്​ രാ​ഷ്​​ട്രീ​യ​ത്തി​ലേ​ക്ക്​ എ​ത്തി​പ്പെ​ട്ട​ത്.

സം​സ്​​ഥാ​ന​ത്തെ സ്​​ത്രീ​ക​ളെ​യും യു​വാ​ക്ക​ളെ​യു​മാ​ണ്​ താ​ൻ ​പാ​ർ​ല​മ​െൻറി​ൽ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തെ​ന്ന്​ പ​റ​ഞ്ഞ ച​ന്ദ്രാ​ണി മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​നാ​ണ്​ പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Meet 25-year-old Chandrani Murmu, the youngest Member of Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.