1987ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് മീ​റ​ത്തി​ലെ മ​ലി​യാ​നയിൽ നടന്ന കലാപത്തിൽ രക്ഷപ്പെട്ടവർ (ഫയൽ ചിത്രം)

മീ​റ​ത്ത് മുസ്‍ലിം കൂട്ടക്കൊല: 40 പ്രതികളെയും വെറുതെ വിട്ടു

മീ​റ​ത്ത്: ഉ​ത്ത​ർ​പ്ര​ദേ​ശ് മീ​റ​ത്തി​ലെ മ​ലി​യാ​നയിൽ 72 മു​സ്‍ലിം​ക​ൾ കൊ​ല​ചെ​യ്യ​പ്പെ​ട്ട ക​ലാ​പ​ത്തി​ലെ 40 പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട് വി​ചാ​ര​ണ കോ​ട​തി. കൊ​ല​പാ​ത​കം, തീ​വെ​പ്പ്, ക​ലാ​പം എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്ത​പ്പെ​ട്ട പ്ര​തി​ക​ൾ​ക്കെ​തി​രെ മ​തി​യാ​യ തെ​ളി​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്, 36 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കേ​സ് വെ​റു​തെ​വി​ട്ട് മീ​റ​ത്ത് അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ല​ഖ്‍വി​ന്ദ​ർ സൂ​ദ് ഉ​ത്ത​ര​വി​ട്ട​ത്.

1987 മേ​യ് 23നാ​ണ് മ​ലി​യാ​ന​യി​ൽ ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ബാ​ബ​രി മ​സ്ജി​ദ്-​ക്ഷേ​ത്ര വി​ഷ​യ​ത്തി​ലു​ണ്ടാ​യ ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മീ​പ പ്ര​ദേ​ശ​മാ​യ ഹാ​ഷിം​പു​ര​യി​ൽ ത​ലേ​ദി​വ​സം 43 പേ​ർ കൊ​ല്ല​പ്പെ​ട്ട ക​ലാ​പ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് മ​ലി​യാ​നി​ൽ കൂ​ട്ട​ക്കൊ​ല​യു​ണ്ടാ​യ​ത്. വി​ധി​ക്കെ​തി​രെ ഹൈ​കോ​ട​തി​യി​ൽ അ​പ്പീ​ൽ പോ​കു​മെ​ന്ന് ഇ​ര​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

93 പേ​രെ പ്ര​തി​ചേ​ർ​ത്ത് മേ​യ് 24ന് ​പ്ര​ദേ​ശ​വാ​സി​യാ​യ യാ​ക്കൂ​ബ് അ​ലി എ​ന്ന​യാ​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. മ​ലി​യാ​ന ഹോ​ളി ചൗ​ക്കി​ലാ​ണ് കൂ​ട്ട​ക്കൊ​ല ന​ട​ന്ന​ത്. പ്ര​തി​ക​ൾ ആ​ളു​ക​ൾ​ക്കു​നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യും തീ​വെ​പ്പു ന​ട​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. കേ​സി​ൽ യാ​ക്കൂ​ബ് അ​ലി അ​ട​ക്കം 10 സാ​ക്ഷി​ക​ൾ മൊ​ഴി​ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, മ​തി​യാ​യ തെ​ളി​വു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ പ്ര​തി​ക​ൾ​ക്കെ​തി​രാ​യ കു​റ്റം തെ​ളി​യി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ന് വി​ജ​യി​ക്കാ​നാ​യി​ല്ലെ​ന്ന് അ​ഡീ​ഷ​ന​ൽ ജി​ല്ല സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ സ​ച്ചി​ൻ മോ​ഹ​ൻ പ​റ​ഞ്ഞു. തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ച്ച കോ​ട​തി, സം​ശ​യ​ത്തി​ന്റെ ആ​നു​കൂ​ല്യം ന​ൽ​കി 40 പ്ര​തി​ക​ളെ വെ​റു​തെ വി​ടു​ക​യാ​യി​രു​ന്നു.

40 പേ​ർ വി​ചാ​ര​ണ​ക്കി​ടെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ബാ​ക്കി​യു​ള്ള​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ക​ലാ​പ​ത്തി​ൽ ത​ന്റെ പി​താ​വ് അ​ഷ്റ​ഫ് വെ​ടി​യേ​റ്റാ​ണ് മ​രി​ച്ച​തെ​ന്ന് ഇ​ര​യു​ടെ കു​ടും​ബാം​ഗ​മാ​യ മ​ഹ്താ​ബ് ​തി​ങ്ക​ളാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

‘‘അ​ന്ന് ഞാ​ൻ ചെ​റു​പ്പ​മാ​യി​രു​ന്നു. എ​ന്താ​ണ് കാ​ര​ണ​മെ​ന്നു​പോ​ലും അ​റി​യാ​തെ​യാ​ണ് അ​ദ്ദേ​ഹം കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ത് നീ​തി​യു​ക്ത​മാ​യ വി​ധി​യ​ല്ല. മ​റ്റ് ഇ​ര​ക​ളു​ടെ കു​ടും​ബ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി ഉ​ട​ൻ​ത​ന്നെ ഹൈ​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കും ’’ -മ​ഹ്താ​ബ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Meerut court acquits 39 accused in Maliana riots case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.