ബംഗളൂരു: കർണാടകയിൽ ഡോക്ടർമാർക്കുള്ള നിർബന്ധിത ഗ്രാമീണ േസവനം സർക്കാർ ക്വാട്ടയിൽ പഠിച്ചവർക്ക് മാത്രമായി ചുരുക്കുന്നു. മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്കുള്ള നിർബന്ധിത സേവന പരിശീലനവുമായി ബന്ധപ്പെട്ട് 2012ൽ നടപ്പാക്കിയ നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തും. മന്ത്രിസഭ അനുമതി ലഭിച്ച ഭേദഗതി ബിൽ ഇപ്പോൾ നടക്കുന്ന വർഷകാല നിയമസഭ സമ്മേളനത്തിൽ പാസാക്കിയേക്കും.
നേരത്തെ എൻ.ആർ.െഎ, മാനേജ്മെൻറ് സീറ്റുകളിൽ മെഡിക്കൽ ബിരുദ പഠനം പൂർത്തിയാക്കിയവർക്കും ഗ്രാമീണ സേവനം നിർബന്ധമായിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ച വിദ്യാർഥികൾ സ്റ്റേ ഒാർഡർ സമ്പാദിക്കുകയും ചെയ്തിരുന്നു. വിദ്യാർഥി സമ്മർദം ശക്തമായതിനെ തുടർന്നാണ് സർക്കാറിെൻറ പുതിയ തീരുമാനം. നിലവിൽ ഗ്രാമീണമേഖലയിൽ ഡോക്ടർമാരുടെ കുറവ് അനുഭവപ്പെടുന്നതിനിടെയുള്ള ഇൗ തീരുമാനം പ്രതിസന്ധിയുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.