യു.പിയിൽ ഇന്ന് ‘നോ നോൺ വെജ് ഡേ’; മാംസ വ്യാപാര കടകളും അറവുശാലകളും തുറന്നില്ല

ലഖ്നോ: ഹലാൽ മാംസ ഉൽപന്നങ്ങളുടെ നിരോധനത്തിന് പിന്നാലെ, ഉത്തർപ്രദേശിൽ ‘നോ നോൺ വെജ് ഡേ’ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സർക്കാർ. സാധു തന്‍വര്‍ദാസ് ലൈലാറാം വാസ്വാനിയുടെ ജന്മ വാര്‍ഷികം പ്രമാണിച്ചാണ് യു.പിയിൽ ശനിയാഴ്ച ‘നോ നോൺ വെജ് ഡേ’ ആചരിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി അറവുശാലകളും മാംസ വ്യാപാര കടകളും തുറക്കരുതെന്നും സർക്കാർ ഉത്തരവിട്ടിരുന്നു.

‘ഇന്ത്യൻ വിദ്യാഭ്യാസ വിചക്ഷണനായിരുന്നു സാധു തൻവർദാസ് ലീലാറാം വസ്വാനി. അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 25ന് അന്താരാഷ്ട്ര മാംസരഹിത ദിനമായി അംഗീകരിച്ചിരുന്നു. സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തിയിരുന്നയാളാണ് സാധു തന്‍വര്‍ദാസ് എന്നു ചൂണ്ടിക്കാട്ടിയാണ് യു.പി സർക്കാർ സംസ്ഥാനത്തുടനീളം നോ നോൺ വെജ് ഡേ’ ആചരിക്കാൻ തീരുമാനിച്ചത്.

ശനിയാഴ്ച മാംസ വില്‍പന ശാലകള്‍ തുറക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്കായി പുറത്തിറക്കിയ സര്‍ക്കുലറില്‍ മുന്നറിയിപ്പ് നൽകിയിരുന്നു. ഗാന്ധി ജയന്തി പോലെയുള്ള ദിവസങ്ങളില്‍ മാംസ വില്‍പനക്ക് വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവ് ഇറക്കാറുണ്ടെന്നും അതിനു സമാനമാണ് ഈ നടപടിയെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അടുത്തിടെ യു.പിയില്‍ ഹലാല്‍ ഭക്ഷണത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തത് ഏറെ വിവാദമായിരുന്നു.

Tags:    
News Summary - Meat shops to remain shut as Yogi govt declares No non veg day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.