ന്യൂഡല്‍ഹി: പ്രമുഖ മസാല കമ്പനിയായ എം.ഡി.എച്ചിൻെറ (മഹാശിയ ദി ഹട്ടി) ഉടമ ധരംപാല്‍ ഗുലാട്ടി അന്തരിച്ചു. 98 വയസ്സായിരുന്നു. ഡല്‍ഹിയിലെ മാത ചനാന്‍ ദേവി ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ ആയിരുന്നു മരണം. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി അദ്ദേഹം ഇവിടെ ചികിത്സയിലായിരുന്നു.
അടുപ്പമുള്ളവർ മഹാശയ്, ദാദാജി എന്നിങ്ങനെ വിളിച്ചിരുന്ന അദ്ദേഹം 1923ല്‍ പാകിസ്താനിലെ സിയാല്‍കോട്ടിലാണ് ജനിച്ചത്. സിയാൽകോട്ടിൽ പിതാവ് നടത്തിയിരുന്ന മസാല വ്യാപാരത്തില്‍ സഹായിച്ചു കൊണ്ടാണ് ഈ രംഗത്തേക്ക് ചുവടുവെക്കുന്നത്. വിഭജനത്തിനു ശേഷം ഇന്ത്യയിലെത്തിയ ഗുലാട്ടി ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ മസാലക്കട തുടങ്ങി.
ഈ കടയില്‍ നിന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന മസാല ബ്രാന്‍ഡായി വളരാൻ എം.ഡി.എച്ചിനായി. ആയിരം കോടിക്കു മുകളിലായിരുന്നു എം.ഡി.എച്ചിൻെറ വാര്‍ഷിക വരുമാനം. ദുബൈയിലും ലണ്ടനിലും ഓഫിസുകളുള്ള എം.ഡി.എച്ച് നൂറോളം രാജ്യങ്ങളിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റുമതിയും ചെയ്യുന്നുണ്ട്. എം.ഡി.എച്ച് മസാലപ്പൊടികളുടെ പരസ്യത്തിലും ഗുലാട്ടി പ്രത്യക്ഷപ്പെട്ടിരുന്നു. 2019ല്‍ പത്മഭൂഷന്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.